DweepDiary.com | ABOUT US | Saturday, 27 April 2024

ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സക്ക് ആഭാ കാർഡ് നിർബന്ധമില്ലെന്ന് വിവരവകാശ രേഖ

In health BY Web desk On 07 March 2024
കടമത്ത് : ലക്ഷദ്വീപിലെ ഗവണ്മെന്റ് ആശുപത്രികളിൽ നിന്ന് ചികിത്സ ലഭ്യമാകുന്നതിന് ആഭാ കാർഡ് നിർബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയം അറിയിച്ചു. കടമത്ത് സ്വദേശി സഹീറുൽ അഫ്ത്താബ് നൽകിയ വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
രണ്ട് മാസം മുമ്പ് ചെത്‌ലാത്ത് പി എച്ച് സിയിൽ ചികിത്സക്ക് പോയ അഫ്ത്താബിനോട്‌ ഒ പിയിലുള്ള ജീവനക്കാർ ആഭാ കാർഡ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടറെത്തിയപ്പോൾ മൊബൈൽ നമ്പർ മാത്രം രേഖപ്പെടുത്തി പരിശോധിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് അഫ്ത്താബ് വിവരവകാശ അപേക്ഷ നൽകിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY