DweepDiary.com | ABOUT US | Sunday, 28 April 2024

സി പി ഐ കൽപ്പേനി ആരോഗ്യ കേന്ദ്രത്തിലേക്ക് ധർണ്ണ നടത്തി

In health BY Web desk On 06 February 2024
കൽപ്പേനി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി പി ഐ കൽപ്പേനി യൂണിറ്റ് കൽപ്പേനി ആരോഗ്യ കേന്ദ്രത്തിലേക്ക് ധർണ്ണ നടത്തി. രാവിലെ പത്ത് മണിക്ക് സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം നിസമുദ്ധീൻ ഉദ്ഘാടനം ചെയ്തു. കൽപ്പേനി ദ്വീപിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആവശ്യ മരുന്നുകളുടെ ലഭ്യത കുറവ്,മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗ ശൂന്യത,സ്കാനിങ് മെഷിൻ,ലേബർ റൂമിന്റെ പ്രവർത്തനം,പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ടാണ് സിപിഐ സൂചനാ സമരം സംഘടിപ്പിച്ചത്.
വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരുടെ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖേനയും ഇമെയിൽ വഴിയും നിവേദനം അയച്ചു കൊടുക്കുകയും അതിന്റെ പകർപ്പ് സ്ഥലത്തെ മെഡിക്കൽ ഓഫീസർക്ക് കൈമാറുകയും ചെയ്തു. ആവശ്യ മരുന്നുകൾ എത്രയും പെട്ടെന്ന് എത്തിക്കുക, എക്സ് - റേ സംവിധാനം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു കൊണ്ട് ഉപയോഗപ്രദമാക്കുക, പുതിയ കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ പണി വേഗത്തിൽ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരാതിയിൽ ഉന്നയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY