DweepDiary.com | ABOUT US | Sunday, 28 April 2024

കോവിഡ് പ്രോട്ടോക്കോൾ പരിഷ്‌കരിച്ചു

In health BY Admin On 13 July 2021
കവരത്തി: ലക്ഷദ്വീപിൽ കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ കോവിഡുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നിർണ്ണയിച്ചുകൊണ്ട് കളക്ടർ എസ് അസ്കർ അലി ഉത്തരവിറക്കി. ലക്ഷദ്വീപിലെ ജനജീവിതം സുഗമമാക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കാനും വേണ്ടിയാണ് കർശനമായ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു അനുവദിച്ചത്.

പരിഷ്കരിച്ച കോവിഡ് പ്രോട്ടോക്കോൾ താഴെ:
1. ശനി, ഞായർ ദിവസങ്ങളിലുള്ള സമ്പൂർണ്ണ ലോക്ഡൗൺ തുടരും. അവശ്യവസ്തുക്കൾ വിൽകുന്ന കടകൾക്ക് ഇളവുണ്ട്.
2. രാത്രി കർഫ്യൂ നേരത്തെയുള്ള സമയം പരിഷ്കരിച്ചുകൊണ്ട് തുടരും. വൈകീട്ട് 5 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ ഇനിമുതൽ രാത്രി 8 മുതൽ പുലർച്ചെ 6 വരെയായിരിക്കും.
3. പാർസൽ സർവീസുകൾ മാത്രം അനുവദിച്ച് കൊണ്ട് ഹോട്ടലുകൾക്ക് പ്രവർത്തിക്കാം.
4. കടകളിലും മറ്റും ഒരേ സമയം ഏറ്റവും കൂടുതൽ 5 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.
5. രാഷ്ട്രീയ, സാംസ്കാരിക, മത കൂടിച്ചേരലുകൾക്ക് കളക്ടറുടെ അനുവാദം വാങ്ങിയിരിക്കണം.
6. മത്സ്യബന്ധനം, നിർമ്മാണ പ്രവർത്തനങ്ങൾ, മറ്റു വികസനപ്രവർത്തനങ്ങൾ എന്നിവക്ക് അതാത് ദ്വീപിലെ ബ്ലോക്ക് ഡെവലെപ്മെന്റ് ഓഫീസറിൽ നിന്നോ ഡെപ്യൂട്ടി കളക്ടറിൽ നിന്നോ ലഭിക്കുന്ന അനുമതി മതിയാകുന്നതാണ്.

പരിഷ്കരിച്ച ക്വോറന്റൈൻ മാർഗ്ഗരേഖ:
1. വൻകരയിൽ നിന്നും ദ്വീപിലേക്ക് വരുന്നവർ പതിനാല് ദിവസം മുമ്പ് രണ്ട് ഡോസ് വാക്സിൻ ചെയ്തിട്ടുണ്ട് എങ്കിൽ മൂന്ന് ദിവസം ക്വോറന്റൈൻ ഇരുന്നാൽ മതി. ആൻറിജൻ പരിശോധന പൂർത്തിയാക്കിയാൽ പുറത്തിറങ്ങാം.
2. അന്തർ ദ്വീപ് യാത്രക്കാരിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയവർ മൂന്ന് ദിവസം ഹോം ക്വോറന്റൈൻ ഇരുന്നാൽ മതി. ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ സൂക്ഷിക്കണം
3. രണ്ട് ഡോസ് വാക്സിൻ എടുത്ത കപ്പൽ ജീവനക്കാർക്ക് ഷോർ ലീവിങ്ങ് അനുവദിക്കും.
4. മേൽപറഞ്ഞ വിഭാഗങ്ങളിൽ പെടാത്തവർ മുമ്പ് നിലവിലുള്ള മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണം.

നിയമ ലംഘനം നടത്തുന്നവർ ലക്ഷദ്വീപ് ദുരന്തനിവാരണ നിയമ പ്രകാരം നടപടികൾ നേരിടേണ്ടി വരും എന്നും ഉത്തരവിൽ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY