DweepDiary.com | ABOUT US | Sunday, 28 April 2024

സാന്ത്വനത്തിൻ്റെ സഹായം പ്രതീക്ഷിച്ച് ഇശൽ മറിയം - വേണ്ടത് 16 കോടിയിലധികം തുക

In health BY Admin On 07 July 2021
കടമത്ത് സ്വദേശി കൊട്ടാരം നാസറിൻ്റെയും ഡോ. ജസീറയുടെയും നാല് മാസം മാത്രം പ്രായമുള്ള ഇശൽ മറിയമാണ് ആയിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലായിരിക്കുന്നത്. ശരീരത്തിലെ പേശികൾ മരിച്ച് വീഴുന്ന Spinal Muscular Atrophy Syndrome എന്ന രോഗത്തിൻ്റെ ഗുരുതര വിഭാഗമായ ടൈപ്പ് ഒന്നാണ് ഇശൽ മറിയത്തിൻ്റെത്. നിലവിൽ അമേരിക്കൻ കമ്പനിയായ അമേരിക്കൻ കോളേജ് ഓഫ് മെഡിക്കൽ ജനറ്റിക് കണ്ടുപിടിച്ച ഒരു തുള്ളി ഇഞ്ചക്ഷനാണ് ഏക പ്രതിവിധിയും ചികിത്സയും. പക്ഷേ അതിന് കൊടുക്കേണ്ട വില 16 കോടി രൂപയാണ്. ലക്ഷദ്വീപിലെ 60000 വരുന്ന ജനങ്ങൾ വിചാരിച്ചാൽ പോലും സ്വരൂപിച്ച് കൂട്ടാൻ പറ്റാത്ത തുകയാണിത്. ഇന്ത്യയിലും വിദേശിരാജ്യങ്ങളിലുമായി ഈ മോള്‍ക്ക് വേണ്ടി ധനശേഖരണം തുടങ്ങിയിട്ടുണ്ട്. കുട്ടിക്ക് രണ്ട് വയസാവും മുമ്പ് ഈ മരുന്ന് പ്രയോഗിക്കണം. നിലവിൽ കുട്ടിയുടെ കാലിലെ പേശികൾ മരിച്ച് കഴിഞ്ഞു. ഇപ്പോള്‍ ബാംഗ്ലൂർ Aster CMI Hospital ലിൽ വിദഗ്ദ്ധ ചികിത്സയിലാണ്. നമ്മൾ ഒരുമിച്ച് നിന്നാൽ ഏത് ബോരത്തിസന്ധിയും തരണം ചെയ്യാവുന്നതാണ് എന്ന് പലവേളകളിലും തെളിയിച്ചതാണ്. ഇശൽ മറിയത്തിനു വേണ്ടി നമുക്ക് കൈകോർക്കാം.

താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് പണം അയച്ച് അവരെ സഹായിക്കുക:

Gpay No (Nazar PK)
8762464897
9480114897


A/C No:915010040427467
Ifsc -UTIB0002179
Axix Bank

SHARE YOUR FEEDBACK

RECENT IN THIS CATEGORY