DweepDiary.com | ABOUT US | Monday, 06 May 2024

പരാതിയിൽ കഴമ്പില്ല; കാത്തോൻ ജ്വല്ലറി തുറന്നു

In main news BY Web desk On 26 April 2024
കവരത്തി: വനിതാ കസ്റ്റമറുടെ പരാതിയെ തുടർന്ന് പോലീസ് ഇടപെട്ട് പൂട്ടിയ കവരത്തിയിലെ കാത്തോൻ ജ്വല്ലറി തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു.പരാതികൾ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടതിനെ തുടർന്നാണ് ജ്വല്ലറി തുറക്കാൻ അനുമതി നൽകിയത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.സാധാരണ ചെറുകിട ജ്വല്ലറികളിൽ എല്ലാം ബില്ലിനു പകരം റഫ് എസ്റ്റിമേറ്റ് എന്ന നിലയിൽ കൈ കൊണ്ട് എഴുതിയ ബില്ലുകളാണ് നൽകാറുള്ളത്. രണ്ട് ഗ്രാമിൽ താഴെ ഭാരമുള്ള സ്വർണ്ണാഭരത്തിൽ 916 രേഖപ്പെടുത്തേണ്ട ആവശ്യമില്ല. സ്വർണ്ണത്തിൽ മായം ചേർത്തിട്ടുണ്ടെങ്കിൽ അത് കരയിലേക്ക് അയച്ച് ടെസ്റ്റ് ചെയ്ത് സ്ഥിരീകരിക്കേണ്ടതാണ്. അതിനുള്ള സംവിധാനം ദ്വീപിൽ ലഭ്യമല്ല. ജ്വല്ലറി കൃത്യമായ ലൈസൻസോടുകൂടിത്തന്നെയാണ് പ്രവർത്തിക്കുന്നത്. മുഹമ്മദ് അശ്ഹാബ് പുതിയ പണ്ടാരം എന്നയാളിൻ്റെ പേരിൽ 19 ജനുവരി 2024 ൽ അനുവദിച്ച ജ്വല്ലറി നടത്താനുള്ള ലൈസൻസ് പ്രകാരമാണ് ജ്വല്ലറി പ്രവർത്തിച്ചു വരുന്നത്.31 .12.2024 സമയ പരിധിയുണ്ട് ലൈസൻസിന്.അനധികൃതമായോ അന്യായമായോ ഞങ്ങൾ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും എല്ലാം നിയമവിധേയമായിട്ടാണ് ചെയ്യുന്നതെന്നും ജ്വല്ലറി ഉടമ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY