DweepDiary.com | ABOUT US | Saturday, 27 April 2024

തുടർച്ചയായി മൂന്നാം ദിവസവും മരണം - ഇന്ന് 101 പേർക്ക് Covid; ഓക്സിജൻ ആവശ്യമായി വന്നവരുടെ എണ്ണം പത്തായി

In health BY Admin On 07 May 2021
കവരത്തി: തുടർച്ചയായി മൂന്നാം ദിവസവും ദ്വീപിൽ മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് അമി നി ദ്വീപിൽ നിന്നാണ് മരണം റിപോർട്ട് ചെയ്തത്. പരിശോധന നിരക്ക് കുറച്ചു എങ്കിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം മൂന്ന് അക്കത്തിൽ തന്നെ. ഇന്ന് 101 പേര് രോഗത്തിൻ്റെ പിടിയിലായപ്പോൾ 118 പേര് രോഗ വിമുക്തരായി. ഇന്ന് 3 പേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതോടെ അത്യാഹിത വിഭാഗത്തിൽ ലുള്ള രോഗികളുടെ എണ്ണം ആറായി. അതീവ ഗുരുതരാവസ്ഥയിൽ ലു ള്ള രണ്ട് രോഗികളെ കവരത്തിയിൽ നിന്നും എയർ ആംബുലൻസിൽ കൊച്ചിയിലേക്ക് മാറ്റി. കൃത്യസമയത്ത് പരിശോധന ഫലം എത്തിക്കാൻ പറ്റാതായതോടെ എട്ട് ദ്വീപുകളിൽ ഇന്ന് സാംപിളുകൾ എടുത്തില്ല. കടമത്ത്, അമിനി ദ്വീപുകളിൽ മാത്രമാണ് പരിശോധനക്ക് സാംപിളുകൾ ശേഖരിച്ചത്. ഇതിനിടെ പൊതുജനങ്ങളുടെ കീശയിൽ കയ്യിട്ടു ലക്ഷദ്വീപ് പോലീസ്. ഇന്നലെ റെക്കോർഡ് പിഴ ഈടാക്കിയ സേന ഇന്ന് ആ റെക്കോർഡും തകർത്തു. 39400 രൂപയാണ് ഇന്ന് ഒറ്റ ദിവസം ഈടാക്കിയത്. അതോടെ പിഴ ഇനത്തിൽ ഈടാക്കിയ തുക ആറ് ലക്ഷം കവിഞ്ഞു.

Covid വ്യാപനം നിയന്ത്രിക്കാൻ സാധിക്കാതെയായതോടെ കണക്കിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി സംശയിക്കുന്നുണ്ട്ന്ന് ദ്വീപുകളിലെ രാഷ്ട്രീയ നേതൃത്വം ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY