DweepDiary.com | ABOUT US | Tuesday, 30 April 2024

അഡ്വൈസറെ തടസ്സപ്പെടുത്തിയ കേസ്; സി പി ഐ നേതാവിനെ അറസ്റ്റ് ചെയ്തു. രണ്ടു പേർക്ക് അറസ്റ്റ് വാറന്റ്

In Protest BY Web desk On 03 April 2024

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അഡ്വൈസറിന്റെ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തി എന്ന കേസിൽ സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി സൈതലി ബിരേക്കലിനെ അറസ്റ്റ് ചെയ്തു. ഇന്നലെ കവരത്തിയിൽ വെച്ചായിരുന്നു അറസ്റ്റ്. കേസിലെ മറ്റു പ്രതികളായ സിപിഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി നജ്മുദ്ധീൻ, മുൻ ഡി വൈ എഫ് ഐ ലക്ഷദ്വീപ് പ്രസിഡന്റും നിലവിൽ സിപിഐ കവരത്തി ബ്രാഞ്ച് സെക്രട്ടറിയുമായ നസീർ കെ.കെ എന്നിവർക്ക് കൂടി അറസ്റ്റ് വാറന്റ് ഉണ്ട്. ഇവർ കേരളത്തിലായത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. ദ്വീപിൽ എത്തിയാൽ അറസ്റ്റ് ചെയ്യും.
സൈനിക താവളം പദ്ധതി വരുന്നതിനെ തുടർന്ന് ബിത്ര, മിനിക്കോയ് ദ്വീപുകളിൽ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നതിനെ സംബന്ധിച്ച് രണ്ട് വർഷം മുമ്പ് സി പി ഐ നേതാക്കൾ സി ടി നജ്മുദ്ധീൻ്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് അഡ്വൈസറെ ഓഫീസിൽ പോയി ചോദ്യം ചെയ്തിരുന്നു. ചർച്ച നടക്കുന്നതിനിടയിൽ സി ടി നജ്മുദ്ധീൻ നസീർ, സൈതലി എന്നീ മൂന്ന് നേതാക്കളെയും അറസ്റ്റ് ചെയ്ത് 10 ദിവസത്തോളം ജയിലിലിടുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. പിന്നീട് കോടതി കേസിന് വിളിച്ച സമയത്ത് ഇവർ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ കോടതി കേസ് വിളിക്കുന്ന വിവരം പ്രതികളാക്കപ്പെട്ട സിപിഐ നേതാക്കളെയോ മുഹ്ത്തിയാറിനെയൊ അറിയിച്ചിരുന്നില്ലെന്നാണ് സി പി ഐ ആരോപിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY