DweepDiary.com | ABOUT US | Friday, 19 April 2024

കളക്ടറുടെ നുണക്കഥകൾ വീണ്ടും പൊളിയുന്നു. മിനിക്കോയിയിൽ മയക്കു മരുന്നു കള്ളക്കടത്തു നടന്നിട്ടില്ല എന്ന് സമ്മതിച്ച് ലക്ഷദ്വീപ് പോലീസ്

In Protest BY Admin On 27 July 2021
കവരത്തി: ലക്ഷദ്വീപ് ജില്ലാ കളക്ടർ അസ്കർ അലി എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനം ലക്ഷദ്വീപ് ജനങ്ങൾക്കെതിരെയുള്ള വിദ്വേഷപ്രചരണർത്ഥം നടത്തിയ ഒരു നാടകമായിരുന്നു എന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. ഉച്ചഭക്ഷണ മെനുവിന്റെ കാര്യത്തിലും പ്രസ്താവിച്ച കാര്യങ്ങൾ നുണയാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മിനിക്കോയിയിൽ വെച്ച് മൂവ്വായിരം കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്ന് പിടികൂടി എന്ന വാദം സംശയങ്ങൾക്ക് ഇട നൽകുന്ന വിധം പലരേയും തെറ്റിദ്ധരിപ്പിച്ചിരുന്നു.

കളക്ടർ സൂചിപ്പിച്ച മയക്കു മരുന്ന് വേട്ടയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് കിൽത്താൻ സ്വദേശി സബീഹ് അമാൻ സമർപ്പിച്ച വിവരാകാശ അപേക്ഷയിലാണ് അത്തരമൊരു മയക്കു മരുന്ന് വേട്ട മിനിക്കോയ് ദ്വീപിൽ നടന്നിട്ടില്ല എന്ന് ലക്ഷദ്വീപ് പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചിട്ടുള്ളത്. ഇതോടെ കളക്ടർ പത്ര സമ്മേളനത്തിലൂടെ ലക്ഷദ്വീപിലെ ജനങ്ങളെ മൊത്തമായി അപകീർത്തിപ്പെടുത്തിയതി ണെന്ന് വ്യക്തമായിരിക്കുകയാണ്. പത്ര സമ്മേളനം നടത്തുന്നതിന് വേണ്ടി പ്രത്യേകമായി ഒരു വിവരവും പോലീസ് വകുപ്പ് കളക്ടർക്ക് നൽകിയിട്ടില്ല എന്നും വിവരിവകാശ രേഖ പറയുന്നു

SHARE YOUR FEEDBACK

RECENT IN THIS CATEGORY