DweepDiary.com | ABOUT US | Thursday, 28 March 2024

തുടർച്ചയായി ഹെെക്കോടതിയില്‍ നിന്ന് ദ്വീപ് ഭരണകൂടത്തിന് തിരിച്ചടി - സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിക്കാൻ കളക്ടർക്ക് അധികാരം ഇല്ല

In Protest BY Admin On 02 July 2021
കൊച്ചി: പാർലിമെന്റ് ഭേദഗതി വഴി നടപ്പിലാക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധന ഭരണകൂടം ഒരു വിജ്ഞാപനത്തിലൂടെ വർദ്ധിപ്പിച്ചത് ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. സേവ് ലക്ഷദ്വീപ് ഫോറവും ലക്ഷദ്വീപ് ബാർ അസോസിയേഷനും സംയുക്തമായാണ് ലക്ഷദ്വീപ് കളക്ടറുടെ ചട്ട ലംഘനം കോടതിയെ ധരിപ്പിച്ചത്. ലക്ഷദ്വീപ് സ്വദേശി അഡ്വ. സാലിഹാണ് ഹരജിക്കാർക്ക് വേണ്ടി പരാതി നൽകിയത്. തുടർന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ വിജ്ഞാപനത്തിന് സ്റ്റേ അനുവദിച്ചത്. മുന്‍പുണ്ടായിരുന്ന 1% സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്ന് സ്ത്രീകൾക്ക് 6 %നും പുരുഷന്മാർക്ക് 7% ജോയിൻ്റ് ഓണേഴ്സിന് 8%നവും ആക്കിയിരുന്നു.

അഡ്മിനിസ്ട്രേറ്റർക്കോ, ജില്ലാ കളക്ടർക്ക്ക്കോ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ല എന്ന ഹർജിക്കാർ വാദിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയുള്ള സ്റ്റാമ്പ് ഡ്യൂട്ടി വിവേചനപരം ആണെന്നും കോടതി നിരീക്ഷിച്ചു. ലക്ഷദ്വീപിൽ വളരെ പരിമിതമായ അളവിലെ ഭുമിയായത് കൊണ്ട് നിലവിൽ ദ്വീപിലെ ഭൂമി ജപ്തി ചെയ്യാൻ പോലും അധികാരമില്ല. ദ്വീപിന് പുറത്തു നിന്നുള്ള ആളുകൾക്ക് ലക്ഷദ്വീപിൽ സ്ഥലം വാങ്ങിക്കാൻ സാഹചര്യം ഒരുക്കാനുള്ള നീക്കമാണ് ഈ ഉത്തരവിൻ്റെ പിന്നിൽ എന്നും ഹർജിക്കാർ വാദിച്ചു. ഹർജിക്കാർ വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY