DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ്‌ സുന്നി പടയൊരുക്കം സമാപിച്ചു.

In religious BY Admin On 03 May 2016
കവരത്തി(28.04.2016): രണ്ടു ദിവസമായി കവരത്തി താജുൽ ഔലിയ നഗറിൽ നടന്നുവന്ന ലക്ഷദ്വീപ്‌ സുന്നി പടയൊരുക്കം ക്യാമ്പിന' പരിസമാപ്തിയായി. എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ സയ്യിദ്‌ സഹീർ ഹുസൈൻ ജീലാനിയുടെ അധ്യക്ഷതയിൽ എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ്‌ ത്വാഹ സഖാഫി ദ്വീദിന ക്യാമ്പ്‌ ഉൽഘാടനം ചെയ്തു. ആദർശം, തസ്കിയത്‌, ദഅ'വത്‌, പ്രസ്ഥാനവും ലീഡർഷിപ്പ്‌ തുടങ്ങിയ പഠന സെഷനുകൾക്ക്‌ പുറമെ ലക്ഷദ്വീപിലെ പ്രാസ്ഥാനിക മുന്നേറ്റം സംബന്ധിച്ച്‌ ഗ്രൂപ്പ്‌ ചർച്ച, സംഗ്രഹം, വിദാഅ', മുസാഫഹത്‌ തുടങ്ങിയ അനുബന്ധ സെഷനുകളും നടന്നു.
എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ പറവൂർ, എ.പി.എം ബഷീർ ചെല്ലക്കൊടി, ഹംസക്കോയ സഖാഫി കവരത്തി, കെ.സി അബ്ദുൽ ഖാദർ സഖാഫി അഗത്തി, സഈദ്‌ സഖാഫി ചെത്ത്‌ലത്ത്‌, ശൈഖ്‌ക്കോയ ബാഖവി അമിനി, സലീം സഖാഫി കൽപേനി, എം.വി അബ്ദുസ്സമദ്‌ കിൽത്താൻ, സയ്യിദ്‌ മുഹമ്മദ്‌ സൈഫുദ്ധിൻ സഖാഫി ആന്ത്രോത്ത്‌, മുനിർ ജൗഹരി കടമത്ത്‌ നേത്രൃത്വം നൽകി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY