DweepDiary.com | ABOUT US | Saturday, 14 December 2024

കിൽത്താൻ ഖാളി ശംഊൻ ഫൈസി മദീനയിൽ വഫാത്തായി

In religious BY Web desk On 28 March 2024
കിൽത്താൻ ദ്വീപ് ഖാളി ബഹു.ശംഊൻ ഫൈസി ഉസ്താദ് മദീനയിൽ മരണപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. അസുഖബാധിതനായി മദീനയിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഉംറ കർമ്മം നിർവ്വഹിക്കാനായി മദീനയിൽ എത്തിയതായിരുന്നു അദ്ദേഹം. ഉംറ പാക്കേജിൽ പോയ മറ്റുള്ളവർ നാട്ടിലേക്ക് മടങ്ങിയപ്പോൾ അസുഖബാതയെ തുടർന്ന് ഉസ്താദ് ചികിൽസ തേടുകയായിരുന്നു.
ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ദ്വീപ് സമൂഹത്തിന് വിശിഷ്യാ കിൽത്താൻ ദ്വീപിന് വലിയ സേവനങ്ങൾ ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
ഭാര്യ: ഹലീമ ബപ്പംകതിയോട, മക്കൾ: ബരീറ ബപ്പംകതിയോട, മുഹമ്മദ് സുഹൈൽ ബപ്പംകതിയോട.

SHARE YOUR FEEDBACK

RECENT IN THIS CATEGORY