DweepDiary.com | ABOUT US | Saturday, 27 April 2024

എസ് കെ എസ് എസ് എഫ് ക്വിസ്സ് മത്സരം വിജയികളെ പ്രഖ്യാപിച്ചു

In religious BY Web desk On 28 February 2024
കിൽത്താൻ : ഫെബ്രുവരി 19 ന് എസ് കെ എസ് എസ് എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച്‌ എസ് കെ എസ് എസ് എഫ് കിൽത്താൻ യൂണിറ്റ്‌ നടത്തിയ ഓൺ ലൈൻ ക്വിസ്സ്‌ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. തഹ്‌ദീർ യാസീൻ , ശഹീർ അഹ്മദ്‌ കെ പി എന്നിവരാണ്‌ വിജയികൾ. മാസാന്ത മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന്റെ വേദിയിൽ വെച്ച് ജഅ്ഫർ സ്വാദിഖ്‌ ഫൈസിയാണ് വിജയികളെ പ്രഖ്യാപിച്ചത്‌. ഓൺ ലൈൻ ക്വിസ്സ്‌ മത്സരത്തിൽ 47 ഓളം ആളുകളാണ്‌ പങ്കെടുത്തത്‌. വിജയികൾക്ക്‌ വേദിയിൽ വെച്ച്‌ സമ്മാനം നൽകി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY