DweepDiary.com | ABOUT US | Friday, 26 April 2024

ഹജ്ജാജികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:

In religious BY Admin On 13 September 2014
കോഴിക്കോട് (13.09.14)- ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പോകുന്ന യാത്രക്കാര്‍ 15, 16 തിയതികളില്‍ കൊച്ചിയിലെത്തും. ഇവിടെ എത്തുന്ന ഹാജിമാരെ പ്രത്യേക ബസ്സില്‍ കോഴിക്കോടിലെത്തിക്കാനാണ് തീരുമാനം. രാവിലെ കപ്പലിറങ്ങുന്ന ഇവര്‍ക്ക് സ്കാനിങ്ങ് സെന്ററില്‍ പ്രത്യേക സ്വീകരണം നല്‍കും. തുടര്‍ന്ന് ബ്രൈക്ക് ഫാസറ്റിന് ശേഷം ബസ്സില്‍ യാത്രതിരിക്കും. യാത്രാ മധ്യേ കോട്ടക്കലില്‍ വെച്ച് ഉച്ച ഭക്ഷണത്തിനുള്ള സൗകര്യം ചെയ്തിട്ടുള്ളതായും ഹജ്ജ് സെല്‍ അറിയിച്ചു. കഴിവര്‍ഷങ്ങളില്‍ നേരിട്ട് കോഴിക്കോടിലേക്ക് ഹാജിമാരെ കപ്പലില്‍ എത്തിക്കുന്നതിന് വിപരീരമായാണ് ഇത്. കാലവര്‍ഷക്ലിയറന്‍സ് പൂര്‍ത്തിയാവേണ്ട സെപ്റ്റംബര്‍ 15 ന് മുമ്പേ ഹജ്ജ് പ്രോഗ്രാം എത്തിയതാണ് കൊച്ചി വഴി യാത്രയൊരുക്കാന്‍ കാരണമായതെന്ന് ബന്ധപ്പെട്ടവര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. ദ്വീപില്‍ നിന്ന് ഈ വര്‍ഷം 298 പേരാണ് ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് പോകുന്നത്. കോഴിക്കോട്ടില്‍ ഇവര്‍ക്കുള്ള താമസവും മറ്റ് സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഹാജി, എസ്കിക്യട്ടീവ് ഓഫീസര്‍ ഡി.സി.ചെറിയകോയ തുടങ്ങിയവരാണ് ഹജ്ജാജികളുടെ ക്ഷേമത്തിന് നേതൃത്വം നല്‍കുന്നത്. 20 ആം തിയതി 11:30 ന് കരിപ്പൂരില്‍ നിന്ന് ഇവര്‍ യാത്ര തിരിക്കും. വിവിധ ദ്വീപുകളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഏര്‍പ്പെടുത്തിയ ലോഡ്ജുകള്‍ ഇങ്ങനെ: (1)അഗത്തി, മിനിക്കോയി - റിനയന്‍ സണ്‍സ് (2) കല്‍പേനി, അമിനി- ആരാധനാ (3)ആന്ത്രോത്ത്, കവരത്തി- റോയല്‍ പാലസ് (4) കടമത്ത് - അറ്റ് ലസ് (5) കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര- മെട്രോ ടവര്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY