DweepDiary.com | ABOUT US | Saturday, 27 April 2024

ആന്ത്രോത്തിൽ സമസ്ത സമ്മേളന പ്രചരണ വാഹന റാലി സംഘടിപ്പിച്ചു

In religious BY Mohammed Saleem Cherukode On 21 January 2024
ആന്ത്രോത്ത് : ഈ മാസം 28 ന് ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജഇയ്യത്തുൽ ഉലമ നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ആന്ത്രോത്ത് റെയ്ഞ്ച് എസ് കെ എസ് എസ് എഫ്, എസ് കെ എസ് ബി വി കമ്മിറ്റികൾ സംയുക്തമായി വാഹന ജാഥ സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം അസർ നിസ്കാര ശേഷം അറഫാ പള്ളിക്കു സമീപത്ത് നിന്ന് ഖാളി ഹംസക്കോയ ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ജാഥ വിവിധ ഭാഗങ്ങളിലൂടെ നീങ്ങി മഗ്‌രിബോടു കൂടെ അതേ സ്ഥലത്ത് തിരിച്ചെത്തിയതോടെ സമാപിച്ചു. ആന്ത്രോത്ത് ഖാളി ഹാജി ഹംസക്കോയ ഫൈസി നേതൃത്വം നൽകി. ആദർശ വിശുദ്ധിയോടെ നൂറ്റാണ്ടിലേക്ക് എന്ന പ്രമേയത്തിൽ രണ്ട് വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന സമ്മേളനമാണ് ബംഗളൂരുവിൽ വച്ച് നടക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY