ലക്ഷദ്വീപ് ഹാജിമാർ പ്രവാചക നഗരിയിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടു

മദീന: എട്ട് ദിവസത്തെ മദീന വാസത്തിനു ശേഷം ലക്ഷദ്വീപ് ഹാജിമാർ പ്രവാചക നഗരിയോട് കണ്ണീരോടെ വിട ചൊല്ലി. മസ്ജിദുൽ നബവി യിലെ 40 സമയ നിസ്കാരവും പ്രവാചകരുടേയും ഖലീഫമാരുടെയും ജന്നത്തുൽ ബഖീയിേലേയും സിയാറത്തുകളും ഹാജിമാർ പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചു. പ്രവാചകൻ ഇഹ്റാമിൽ പ്രവേശിച്ച ദുൽ ഖുലൈഫയിൽ നിന്നും ഹാജിമാർ ഇഹ്റാമിൽ പ്രവേശിച്ചു. ലക്ഷദ്വീപ് ഹജ്ജ് സംഘത്തിന്റെ അമീറും മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനും ആന്ത്രോത്ത് ദ്വീപ് ഖാസിയുംആയ ഹംസ കോയ ഫൈസി സംഘാംഗങ്ങൾക് വേണ്ട നിർദ്ദേശം നൽകി.
ആഗസ്റ്റ് 28 നാണ് മക്കയിൽ നിന്നും തിരിച്ചുള്ള യാത്ര.
ആഗസ്റ്റ് 28 നാണ് മക്കയിൽ നിന്നും തിരിച്ചുള്ള യാത്ര.