DweepDiary.com | ABOUT US | Saturday, 27 April 2024

ബേബിസ്ഥാന്‍ (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ -12)

In interview Special Feature Article BY Web desk On 27 March 2024
ചെത്ലാത്ത് ദ്വീപിന്‍റെ തെക്കു കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ശവകുടീരമാണ് ബേബിസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.കാര്‍പെന്‍റര്‍ പ്രിം റോസ് എന്ന ഒരു വിദേശ നാവികന്‍റെ ശവകുടീരമാണ് ബേബിസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.റവന്യു രേഖകളില്‍ ഇതിന് ദേവസ്ഥാന്‍ എന്ന പേരാണ് ചേര്‍ത്തിട്ടുള്ളത്.
ഏ.ഡി.1853 ല്‍ ഇംഗ്ലണ്ടില്‍ നിന്നും യാത്ര തിരിച്ച വിസിയര്‍ എന്ന കപ്പല്‍ ലക്ഷദ്വീപു സമൂഹത്തില്‍പ്പെട്ട ചെറിയപാണി എന്ന പാറക്കൂട്ടത്തില്‍ കയറി അപകടത്തില്‍പ്പെട്ടു.അതിലെ ജീവനക്കാര്‍ രക്ഷപ്പെട്ട് ചെത്ലാത്തു ദ്വീപില്‍ എത്തിച്ചേര്‍ന്നു.അവിടെ താമസിച്ചു വരവെ കൂട്ടത്തില്‍ ഒരാളായ കാര്‍പ്പെന്‍റര്‍ പ്രിംറോസ് എന്ന നാവികന്‍ അവിടെ മരണമടഞ്ഞു.അദ്ദേഹത്തിന്‍റെ ഭൗതികശരീരം അവര്‍ തെക്കുഭാഗത്തെ കിഴക്കെ കടല്‍ക്കരയില്‍ കബറടക്കി.
നീണ്ട പത്തു വര്‍ഷത്തിനു ശേഷം ജനറല്‍ സിംസണ്‍ എന്ന ഒരു കപ്പല്‍ ചെത്ലാത്തു ദ്വീപിനു സമീപം തകര്‍ന്നു.ബോംബെ(ഇന്നത്തെ മുംബയ്)യില്‍ നിന്നും പരുത്തിയും കയറ്റിക്കൊണ്ട് ഇംഗ്ലണ്ടിലേക്കു പോകുകയായിരുന്നു ജനറല്‍ സിംസണ്‍ എന്ന കപ്പല്‍.ഈ കപ്പലില്‍ നിന്നും രക്ഷപ്പെട്ടെത്തിയവരായിരുന്നു പ്രിം റോസിന്‍റെ കബറിടത്തിനു മുകളില്‍ കുടീരം നിര്‍മിച്ചത്.
ഈ കുടീരത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ടും വകയിരുത്തിയിരുന്നു.ഫണ്ട് ലഭ്യമായിരുന്നിട്ടും അറ്റകുറ്റപ്പണികള്‍ ഒന്നും നടത്താത്തതുമൂലം പ്രസ്തുത ശവകുടീരം നാശത്തിന്‍റെ വക്കിലാണ്.ഒരു ചരിത്ര സ്മാരകം എന്ന നിലയില്‍ ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY