DweepDiary.com | ABOUT US | Thursday, 17 June 2021

ലക്ഷദ്വീപ് സ്വയം പര്യാപ്തമാവണം

In interview Special Feature Article BY AMG On 08 May 2020
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തിരത്ത് നിന്നും 200 മുതൽ 440 km അകലെ അറബികടലിൽ ചിന്നി ചിതറി കിടക്കുന്ന ദ്വീപ് സമുഹമാണ് ലക്ഷദ്വീപ്. 32 SqKm മാത്രം വി സ്ത്രീതി യുള്ള ഈ പ്രദേശം ഇന്ത്യ യിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമാണ്.1956 ൽ ആണ് ലക്ഷദ്വീപ് രൂപം കൊണ്ടത്.36 ദ്വീപ് കളിൽ 11 ദ്വീപ്കളിൽ മാത്രമാണ് ജന വാസംഉള്ളത്. പോർച്ചുഗീസുകാരും ഡച്ചുകാരും അറക്കൽ ബീവിയും ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരുമാണ് ദീപ് ഭരിച്ചിരുന്നത്. സാതന്ത്യ ലബ്ദിക്ക് മുൻപ് ദ്വീപിലെ പൂർവ്വികൻമാർ അനുഭവിച്ച കഷ്ടപാടുകൾ ചെറുതല്ല. ഇന്നിത് കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഈ ജനതയുടെ പ്രയാസങ്ങളും പ്രതികരണങ്ങളും പുറം ലോകത്തെ അറിയിക്കുവാനുള്ള ദിനപത്രങ്ങളോ ചാനലുകളോ ഇല്ലതാനും..അളവ് അറ്റ മത്സ്യ സമ്പത്തും, ജൈവ നാളികേരവുമാണ് പ്രധാന വരുമാന മാർഗങ്ങൾ.അടുത്ത കാലം വരെ ടൂറിസം പ്രധാന വരുമാന മാർഗം ആയിരുന്നു എന്നാൽ പവിഴപ്പുറ്റുകൾ നിറഞ്ഞ തീരവും തീരക്കടലും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ലക്ഷദ്വീപ് ഭരണകൂടമേർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ടൂറിസത്തിനു വലിയ തിരിച്ചടിയായി. ലോകത്ത് ഭീതി വിതച്ച കൊറോണ എന്ന മഹാമാരി ലക്ഷദ്വീപ് ജനങ്ങളിലും ആശങ്ക പടർത്തി. ദ്വീപ് കാരുടെ ആശങ്കക്ക് കാരണം ദ്വീപിലെ ആരോഗ്യ മേഖലയാണ് വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഹോസ്പിറ്റലുകൾ ആണ് ദ്വീപിലെതു വലിയ അസുഖങ്ങൾ വന്നാൽ കൊച്ചി യിലേക്ക് evacuation ആണ് സാധാരണ ചെയ്യുന്നത്. അഗത്തി, കവരത്തി ദ്വീപുകളിൽ l മാത്രമാണ് കുറച്ചങ്കിലും മെച്ചപെട്ട സംവിധാനങ്ങൾ ഉള്ളത്. ലക്ഷദ്വീപ് ജനത ഉപ്പ് തൊട്ട് കർപൂരം ഇറക്കുമതി ചെയ്യുന്നത് കേരളത്തിൽ നിന്നാണ്.അതിൽ ഭക്ഷ്യ സാധനങ്ങളും, മാംസാ അവശ്യ ത്തിനു ള്ള മൃഗങ്ങൾ വരെ ഉൾപ്പെടുന്നു. കൊച്ചി, ബേയ്പൂർ , മംഗലാപുരം, എന്നിവിടങ്ങളിൽ നിന്നാണ് ലക്ഷദ്വീപി ലേക്ക് കപ്പലുകൾ പുറപ്പെടുന്നത്. ഈ ചരക്ക് ഗതാഗതം നിൽക്കുമോ എന്നതാണ് മറ്റൊരു ആശങ്ക. നിലച്ചാൽ കൊടും ക്ഷാമം ആയിരിക്കും ഫലം.തേങ്ങയും മീനും ഒഴിച്ച് മറ്റൊരു ഭക്ഷണ സാധനത്തിന്റെയും ഉൽപാദനം ഇല്ലാത്ത ദ്വീപ് നിവാസികൾ വിശപ്പ് അടക്കാൻ പ്രയാസപ്പെടും. ലക്ഷദ്വീപ് എപ്പോഴും ആശ്രയിക്കുന്ന കേരളം തന്നെ ഒരു ഉപഭോക്ത സംസ്ഥാനമായി മാറി കൊണ്ടിരിക്കുക്കയാണ് അതിനാൽ തന്നെ പഴം പച്ചക്കറികൾ പാൽ മുട്ട തുടങ്ങിയ അത്യാവശ്യ സാധനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.എന്നാൽ കേരളത്തെ ആശ്രയിച്ചു കഴിയുന്ന കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ ചില സമയത്ത് ഇത് കാരണമായി ഭക്ഷ്യ ക്ഷാമം അനുഭവപ്പെടുന്നുണ്ട് . തേങ്ങ ഒഴികെയുള്ള കാർഷിക ഉത്പന്നങ്ങൾ(പഴം, പച്ചക്കറികൾ) ഒന്നും തന്നെ ഉൽപ്പാദിപ്പിക്കാൻ ഫല പുഷ്ടമായ മണ്ണ് ഇവിടെ യില്ല എന്ന് പരക്കെ പറയുമെങ്കിലും ദ്വീപിലെ കൃഷി വകുപ്പ് ആവശ്യ പച്ചക്കറികൾ ചെറിയ രീതിയിൽ ഉൽപ്പാദന നടത്തുന്നുണ്ട്. ഇതിൽ നിന്ന് മാതൃക ഉൾക്കൊണ്ട് സ്വയം പര്യാപ്തത എന്ന ആശയം മുൻ നിർത്തി ദ്വീപ് ജനതക്ക് ആവശ്യമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കേണ്ടിയിരിക്കുന്നു കോവിഡ് 19 ഇതുവരെ ദ്വീപിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും സ്വയം പര്യാപ്തമായ ദ്വീപിനെ കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.ഇതാണ് ശരിയായ സമയം കേരളത്തിൽ നിന്ന് കപ്പൽ വന്നില്ലെങ്കിലും ഭക്ഷണ ക്ഷാമം ഇല്ലാതെ ജീവിക്കാൻ സാധിക്കും എന്ന് തെളിയിക്കാൻ പറ്റിയ സമയം. അതിനായി പഞ്ചായത്ത്, കൃഷി,മൃഗ സംരക്ഷണ വകുപ്പുകൾ ഉണർന്നു പ്രവർത്തികേണ്ടിയിരിക്കുന്നു ഇതിന് ജനങ്ങളുടെ സഹകരണവും കുടി ഉണ്ടെങ്കിൽ ലക്ഷദ്വീപി നും സ്വയം പര്യാപ്തതയിലേക്ക് നടന്നു നിങ്ങാൻ സാധിക്കും അതിലുടെ നല്ലൊരു സമ്പത്വ്യവസ്ഥ കെട്ടി പെടുക്കാൻ സാധിക്കും.

അബ്ദുൽ ഗഫൂർ അഗത്തി
ജൂനിയർ ഇൻവെസ്റ്റിഗേറ്റർ
പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് & ടാക്സാക്ഷൻ)
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ


കടപ്പാട്: മാത്യഭൂമി സീഡ്

SHARE YOUR FEEDBACK

RECENT IN THIS CATEGORY