DweepDiary.com | ABOUT US | Saturday, 27 April 2024

സാഹിത്യത്തിന്‍ ദീപശിഖ (കെ.ബാഹിര്‍)

In editorial BY Admin On 24 February 2015
മലയാള സാഹിത്യ രചനയുടെ ദീപം ലക്ഷദ്വീപില്‍ കൊളുത്തിയത് കല്‍പേനി സ്വദേശി പി.ഐ.കോയക്കിടാവ് കോയ മാസ്റ്റര്‍ (ലക്ഷദ്വീപ് ചരിത്രം 1936) ആണ്. ആ ദീപത്തില്‍ നിന്നും കൊളുത്തിയ ദീപ ശിഖയുമേന്തി പി.ഐ.പൂക്കോയാ ഓട്ടം തുടര്‍ന്നു. ആ ഓട്ടത്തില്‍ എന്‍.കോയാ ഹാജി, പി.എസ്.എം.ബുര്‍ഹാനുദ്ധീന്‍, ഡോ.എന്‍.മുത്തുകോയാ, ഡോ.ഫത്തഹുദ്ധീന്‍, ഡോ.സൈദ് മൂസാക്കാട, തുടങ്ങിയ മഹാരഥന്മാര്‍ അണിചേര്‍ന്നു. പി.സാബ്ജാന്‍, വി.എം.ശംസുദ്ധീന്‍, പി.എസ്.ആറ്റക്കോയ, യു.സി.കെ.തങ്ങള്‍, കെ.പി.അഹമദ് കുഞ്ഞിക്കോയ, ചാളകാട് ബിത്ര, എം.സി.ചെത്ത്ലാത്ത്, മാപ്ലാടന്‍ തുടങ്ങിയവര്‍ ഈ വഴിയില്‍ പ്രകാശം പരത്തി മുന്നോട്ട് പോയി. പുതിയ തലമുറയുടെ കാരണവന്‍മാരായി ഡോ.എം.മുല്ലക്കോയ, പി.എം.കോയ, ഹംസുഷാ അഗത്തി, നല്ലകോയ അമിനി, കെ.പി.സൈദ് മുഹമ്മദ് കോയ, കെ.പി.ഹസ്സന്‍ കോയ, കെഎന്‍‍.കാസ്മിക്കോയ, തുടങ്ങിയവര്‍ ഈടുറ്റ കൃതികളുമായി രംഗത്തെത്തി. ഇവര്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ മുഴക്കി ഇളം തലമുറയിലെ ഹാജാഹുസൈന്‍, ഇസ്മായില്‍, എസ്.എസ്.കെ, മജീദ് മലേഹ, ഇസ്മത്ത് ഹുസൈന്‍ തുടങ്ങി അനേകം പേര്‍ ഈ രംഗത്ത് സജീവമായി.


പക്ഷേ ഈ രംഗത്തെ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാണെന്ന് അനുഭവം. പുസ്തക പ്രസിദ്ധീകരണത്തേയും സാഹിത്യ രചനകളേയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു അന്തരീക്ഷം ഇവിലെ ദുര്‍ബലം. ഈ അവസ്ഥ മാറണം. സാംസ്കാരിക രംഗം പുഷ്ടിപ്പെടാതെ സമൂഹം നന്നാവുകയില്ല. സാഹിത്യ രംഗം പുഷ്ടി പ്രാപിച്ചാലേ സാംസ്കാരിക രംഗം പുഷ്ടിപ്പെടൂ. സാഹിത്യ രംഗത്തെ പരിപോഷിപ്പിക്കാനും, സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഇവിടെ സംവിധാനങ്ങള്‍ ഉണ്ടാകണം. ദ്വീപിലെ എഴുത്തുകാരുടെ കൃതികളെ അവഗണിക്കുന്നത് ഈ സമൂഹത്തെ തന്നെ അവഗണിക്കുന്നതിന് തുല്യമാണ്. ദ്വീപിന്റെ ചരിത്രം, സംസ്ക്കാരം, മതം, തൊഴില്‍, വിദ്യാഭ്യാസം, ചിന്ത രാഷ്ട്രീയം, ഭാവന, ആചാരങ്ങള്‍, തുടങ്ങി സകലതും വേണ്ട വിധം പഠനവിധേയമാക്കി രചിക്കപ്പെടുകയും അവ വായിച്ചും പഠിച്ചും മനസ്സിലാക്കിയും വെക്കേണ്ടത് ഇന്നത്തേയും നാളത്തേയും നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്തതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY