DweepDiary.com | ABOUT US | Saturday, 13 April 2024

കടച്ചക്ക ( ചെറിയ ദ്വീപിലെ ചെറിയ കാര്യങ്ങൾ -4)

In editorial BY Mohammed Saleem Cherukode On 24 January 2024
ലക്ഷദ്വീപുകാര്‍ക്കു ചക്ക എന്നാല്‍ കടച്ചക്കയാണ്.കരയില്‍ നിന്നും കൊണ്ടു വരുന്നത് മലയാംചക്കയാണ്.ദ്വീപുകളില്‍ പൊതുവേ ധാരാളമായി കുവരുന്ന ഒരു വൃക്ഷമാണ്കടച്ചക്ക.ശീമച്ചക്ക,ശീമപ്ലാവ്,ബിലാത്തിപ്ലാവ്,ബാമ്പുച്ചക്ക എന്നെല്ലാം ഇതിനു പേരുണ്ട് .കടലുകടന്നു വന്ന വൃക്ഷം എന്ന നിലക്കാണ് കടച്ചക്ക എന്നു പേരു വന്നത്.കേരളത്തില്‍ അടുക്കളത്തോട്ടത്തിന്‍റെ അതിരുകളില്‍ നടുന്ന മരം എന്ന നിലക്ക് ശീമച്ചക്ക എന്ന പേരിലും അിറയപ്പെടുന്നു.ശീമ എന്നാല്‍ അതിര് എന്നാണര്‍ത്ഥം.തെക്കുകിഴക്കെ ഏഷ്യ ,പസഫിക്ക് സമുദ്ര ദ്വീപുകള്‍ എന്നിവിടങ്ങളില്‍ എല്ലാം സര്‍വ്വസാധാരണയായി കാണുന്ന ഒരു വൃക്ഷമാണ് കടച്ചക്ക.അവിടങ്ങളില്‍ നിന്നാണ് ഈ വൃക്ഷം ലക്ഷദ്വീപിലേക്കും കേരളത്തിലേക്കും എത്തിച്ചേര്‍ന്നതെന്ന് അനുമാനിക്കപ്പെടുന്നു. ലക്ഷദ്വീപില്‍ തെങ്ങ് കഴിഞ്ഞാല്‍ കാണുന്ന പ്രധാനപ്പെട്ട വൃക്ഷമാണ് ഇത്.ദ്വീപുകാരുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍പറ്റാത്ത ഒന്നാണ് കടച്ചക്ക.അതുകൊണ്ട് തന്നെയാണ് ലക്ഷദ്വീപിന്‍റെ സ്റ്റേറ്റ് ട്രീ ആയി കടച്ചക്ക മരത്തെ തിരഞ്ഞെടുത്തത്.ഇംഗ്ലീഷില്‍ ഇതിനു ബ്രഡ് ഫ്രൂട്ട് എന്നാണ് പേര്.ആര്‍ട്ടോ കാര്‍പ്പസ് അല്‍ടിലിസ് എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. ദ്വീപുകാരന്‍റെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം കടച്ചക്കക്ക് ഉള്ളതു കൊണ്ട് ഇതുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളും ചൊല്ലുകളും പേരുകളും ഭക്ഷ്യവിഭവങ്ങളും എല്ലാം ഇവിടെ ഉണ്ടായിട്ടുണ്ട്. വീടിനു സമീപം കടച്ചക്ക മരം നട്ടു വളര്‍ത്തിയാല്‍ ആ കുടുംബം തറതള്ളി (നശിച്ചു) പ്പോകും എന്നാണ് വിശ്വാസം.ചില വീടുകള്‍ നശിക്കുകയും മറ്റു ചിലത് നൂറ്റാുകളെ അതിജീവിച്ച് നിലനില്‍ക്കുകയും ചെയ്യുന്നുങ്കെിലും വിശ്വാസം മാത്രം ഇന്നും പാറപോലെ ഉറച്ചുനില്‍ക്കുന്നു. ചക്ക തിന്നോം ശരതക്കാരൻ (ചക്ക തിന്നവന്‍ സൂക്ഷ്മതയുള്ളവന്‍) എന്നാണ് ആപ്തവാക്യം. ചക്കയത്തുമ്മാ ചമണിയത്തുമ്മാ ആലാല്‍ ഒന്നിന കൊന്നുകളെ എന്നൊരു ചൊല്ലും ഇവിടെയുണ്ട് മറ്റൊരു ചുലത്ത്(ചൊല്ല്) ഇങ്ങിനെയാണ്, ചക്ക ചമണി സമ്മാഹോ ഏകദേശം 25 മീറ്റര്‍ ഉയരത്തില്‍ ഈ മരം വളരും.ഇതിന്‍റെ എല്ലാ ഭാഗത്തുനിന്നും പാല്‍ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.ഈ കറ കട്ടപിടിച്ചാല്‍ ബബ്ള്‍ ഗം പോലെയുാകും.പണ്ട് കുട്ടികള്‍ ഇതു ചവച്ചു രസിച്ചിരുന്നു.ഇതിനെ ചക്കെചവറ് എന്നാണ് അറിയപ്പെട്ടിരുന്നത്. അനേകം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു ഭക്ഷ്യ വസ്തുവാണ് കടച്ചക്ക.അന്നജം,വിറ്റാമിന്‍ എ ,വിറ്റാമിന്‍ ഡി, എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ കടച്ചക്ക കൊണ്ട് അനേകം ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാ ക്കുന്നുണ്ട് .ചക്ക പൊരിച്ചത്(വറുത്തത്),ചക്ക പുളുക്കിയത്(പുഴുങ്ങിയത്),ചക്കയകറി,ചക്ക പാലില്‍ പുളുക്കിയത്,ചക്കപ്പായസം,ചക്കപൊട്ടിച്ചത്(മുളകിട്ടത്),ചക്ക ഉപ്പേരി,ചക്കചുട്ടത്.കരയില്‍ ആണെങ്കില്‍ ശീമച്ചക്ക തോരന്‍,പുഴുക്ക്,മെഴുക്ക്,വരട്ടി,എന്നിങ്ങനെ പല വിഭവങ്ങളും കടച്ചക്ക കൊണ്ട് ഉണ്ടാ ക്കിക്കഴിക്കുന്നുണ്ട്. കടച്ചക്ക മരത്തിന്‍റെ താഴെ അല്ലെങ്കില്‍ സമീപത്ത് വീടുപണിതവര്‍ അവരുടെ വീടിന് ചക്കയകീള് (ചക്കയുടെ താഴെ) എന്നു പേരിട്ടു.ചക്കയകീള്‍ ബീബിയും,ചക്കയകീള്‍ ആറ്റവായും,ചക്കയകീള്‍ മുല്ലക്കോയയും ഇവിടത്തെ പ്രമുഖ വ്യക്തികളായി ജീവിച്ചുമരിച്ചു. ലക്ഷദ്വീപിന്‍റെ ദേശീയ വൃക്ഷമായി, ദ്വീപിന് മരതക കാന്തിയും തണലും പ്രധാനം ചെയ്ത് ,കന്നുകാലികള്‍ക്ക് തിന്നാനുള്ള ഇലകള്‍ പൊഴിച്ച്,തീന്‍മേശയില്‍ നിരത്തി വെക്കുവാനുള്ള വിഭവങ്ങള്‍ ഉണ്ടാ ക്കുവാനുള്ള പഴം പ്രധാനം ചെയ്ത്,കടച്ചക്ക എന്ന ശീമച്ചക്ക ,അല്ലെങ്കില്‍ ഇംഗ്ലീഷുകാരന്‍റെ ബ്രഡ്ഫ്രൂട്ട്,അല്ലെങ്കില്‍ ശാസ്ത്രകാരന്‍റെ ആര്‍ട്ടൊ കാര്‍പ്പസ് ആര്‍ട്ടിലിസ്,ഇന്നും ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY