DweepDiary.com | ABOUT US | Saturday, 27 April 2024

ചരിത്ര പ്രധാമനായ ആന്ത്രോത്ത് ഉജ്റാ പള്ളി നാശത്തിലേക്ക്

In editorial BY Admin On 16 June 2014
5 നൂറ്റാണ്ടില്‍ അപ്പുറം പഴക്കമുള്ള ചരിത്ര പ്രധാനമായ ആന്ത്രോത്ത് ഉജ്റാ പള്ളി ഇന്ന് നാശത്തിന്റെ വക്കിലാണ്. സൂഫീവര്യ ന്‍ സയ്യിദ് മുഹമ്മദ് ഖാസി(റ) ളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ചതാണ് ഈ പള്ളി. പള്ളിയുടെ പണി പൂര്‍ത്തിയായത് മുതല്‍ ഇന്ന് വരെ ഇതിനെ സംരക്ഷിച്ച് പോന്നത് ആന്ത്രോത്തിലെ ശൈഖിന്റെ വീട്ട് തറവാട്ടുകാരാണ്. ഉജ്റാപള്ളി നിര്‍മ്മിക്കപ്പെട്ടത് നിസ്ക്കാരത്തിനും രിഫാഈ റാത്തീബ് നടത്തുന്നതിനും വേണ്ടിയാണ്. ആണ്ട് നേര്‍ച്ചയടക്കം മതപരമായ മറ്റ് കര്‍മ്മങ്ങളും നടത്തിപ്പോരുന്നു. 2009 ജൂണ്‍ മാസം 12 ന് അന്നത്തെ നിലവിലുള്ള പള്ളിയുടെ ശൈഖും മുത്തവല്ലിയുമായ എസ്.വി.പൂക്കോയാ തങ്ങള്‍ മരണപ്പെട്ടതിന് ശേഷം പള്ളിയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെട്ടു. ഒരുപാട് കാലം ഉറക്കത്തിലായിരുന്ന ചിലര്‍ അനാവശ്യമായി പള്ളിയുടെ ദൈനംദിന കാര്യത്തില്‍ ഇടപെടാന്‍ തുടങ്ങിയതാണ് കാരണമായി ഇതിന്റെ നടത്തിപ്പുകാര്‍ ആരോപിക്കുന്നത്. ഉജ്റാപള്ളി ലക്ഷദ്വീപ് വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു വഖ്ഫ് സ്വത്താണ്. ലക്ഷദ്വീപ് സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ 15.02.2012 ന് ഇറക്കിയ ഉത്തരവ് പ്രകാരം പള്ളിയുടെ ശൈഖും മുത്തവല്ലിയുമായി എസ്.വി.ചെറിയകോയ തങ്ങളെ നിയമിക്കുകയുണ്ടായി. അത്പ്രകാരം അന്നത്തെ ആന്ത്രോത്ത് SDO, SHO എന്നിവര്‍ക്ക് ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് വേണ്ട നിര്‍ദ്ദേശം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നല്‍കി. എന്നാല്‍ ഈ ഉത്തരവ് പ്രകാരം എസ്.വി.ചെറിയകോയ തങ്ങള്‍ക്ക് ഉജ്റാപള്ളിയുടെ ശൈഖും മുത്തവല്ലിയുമായി നേതൃത്വം ഏറ്റെടുക്കുന്നതിന് ഒരു സഹായവും ഈ ഓഫീസര്‍മാരുടെ ഭാഗത്തിന്ന് ലഭിച്ചില്ല എന്നാണ് പരാതി. ഇതിനെ തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി ഒരുപാട് കത്തിടപാടുകള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യത്വം കാരണം ഉജ്റാ പള്ളി ഇന്നു് അനാഥവസ്ഥയിലാണ്. വീണ്ടും ഒരു പുണ്യമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ സമയത്ത് ചരിത്ര പ്രധാനമായ ഈ പള്ളിയുടെ ഇന്നത്തെ അവസ്ഥയില്‍ വിശ്വാസികള്‍ ഏറെ ദുഖിതരാണ്.
തുടര്‍ച്ചയായി മൂന്ന് നാല് വര്‍ഷങ്ങളായി പള്ളിയില്‍ ബാങ്ക് വിളി, നമസ്ക്കാരമോ മറ്റ് പ്രാര്‍ത്ഥനയോ ഒന്നും നടക്കുന്നില്ല. എന്തിനേറെ ആരെങ്കിലും മരിച്ചാല്‍ പോലും മയ്യിത്ത് പരിപാലനത്തിന് പോലും ബുദ്ധിമുട്ടാകുന്ന അവസ്ഥയിലാണ്. ഉറൂസ് ആവശ്യത്തിന് വേണ്ടി പണികഴിപ്പിച്ച ഷെഡ് ഇന്ന് പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലാണ്. പള്ളിയുടെ അവസ്ഥയും ഇത് തന്നെയാണ്. വഖ്ഫ് ബോര്‍ഡോ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുകയോ ഉടമസ്ഥരെ അത് ചെയ്യാന്‍ അനുവധിക്കുകയും ചെയ്യുന്നില്ല. ഇത്തരം ഒരു അവസ്ഥയില്‍ ആന്ത്രോത്തിലെ ജനങ്ങള്‍ തങ്ങളുടെ ഉജ്റാപള്ളി പഴയ പ്രൗഡി നിലനിര്‍ത്തിക്കിട്ടാന്‍ അധികൃതരോട് കേഴുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY