DweepDiary.com | ABOUT US | Monday, 29 April 2024

കോൺഗ്രസ്സ് പ്രചരണത്തിനായി ഐഷ സുൽത്താന മിനിക്കോയ് ദ്വീപിൽ ; പ്രൗഢമായ സ്വീകരണം

In Politics BY Web desk On 13 April 2024

മിനിക്കോയ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർഥി ഹംദുള്ളാ സഈദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മിനിക്കോയ് ദ്വീപിലെത്തിയ സംവിദായകയും സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താനക്ക് പ്രൗഢമായ സ്വീകരണം ലഭിച്ചു. വിവിധ വില്ലെജുകളിൽ നിന്നുള്ള കോൺഗ്രസ്സിന്റെ പ്രതിനിധികളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് സ്വീകരണം ഏർപ്പെടുത്തിയത്. ജെട്ടിയിൽ നിന്ന് ഔമഗെ വില്ലേജിലേക്ക് മിനിക്കോയ് ദ്വീപിലെ പാരമ്പര്യ നൃത്തത്തിന്റെ അകമ്പടിയോടെ ആനയിച്ചു കൊണ്ടു പോയി. പാർട്ടി സംഗമത്തിൽ സംബന്ധിക്കുകയും ചെയ്തു. ഇന്ന് രാത്രി കടപ്പുറത്ത് വെച്ച് നടക്കുന്ന പൊതുയോഗത്തിൽ ഐഷ സുൽത്താന സംസാരിക്കും. ഈയിടെയായി ഐഷ സുൽത്താന കോൺഗ്രസ്സ് അനുഭാവ നിലപാട് സ്വീകരിച്ചു വരികയായിരുന്നു. മുഹമ്മദ്‌ ഫൈസലിനെതിരെ ശക്തമായ ഭാഷയിൽ പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. ആദ്യമായാണ് ഐഷ സുൽത്താന കോൺഗ്രസ്സ് പ്രചരണത്തിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY