മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
കൊച്ചി : ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലത്തിലെ എൻ സി പി (എസ് ) സ്ഥാനാർത്ഥി മുഹമ്മദ് ഫൈസലിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) നാഷണൽ വർക്കിംഗ് പ്രസിഡന്റും പാർലമെൻ്റംഗവുമായ സുപ്രിയ സുലെ. ലക്ഷദ്വീപിന്റെ ടൂറിസം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി കാര്യങ്ങൾക്കായി മുഹമ്മദ് ഫൈസൽ കഴിഞ്ഞു അഞ്ചു വർഷം പാർലമെന്റിൽ ശക്തമായ പോരാട്ടം നടത്തിയതായി സുപ്രിയ സുലെ വീഡിയോ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ലക്ഷദ്വീപിന്റെ വികസനത്തിന് വേണ്ടി മുഹമ്മദ് ഫൈസലിന് എൻ സി പി ( എസ് ) യുടെ ചിഹ്നനത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.