സി പി എം പിന്തുണ ഫൈസലിന് ; സി പി ഐ നിലപാട് ബുധനാഴ്ച്ച പ്രഖ്യാപിക്കും
കവരത്തി : പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ സി പി ഐ (എം ) ലക്ഷദ്വീപ് ഘടകം എൻ സി പി (ശരത് ചന്ദ്ര പവാർ ) വിഭാഗം സ്ഥാനാർഥി പി പി മുഹമ്മദ് ഫൈസലിന് പിന്തുണ പ്രഖ്യാപിച്ചതിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാതെ സി പി ഐ ലക്ഷദ്വീപ് ഘടകം . കഴിഞ്ഞ ചൊവ്വാഴ്ച സി പി ഐ (എം) കേരള സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സി പി എം പിന്തുണ നൽകുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് സി പി ഐ (എം ) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ( ഇൻചാർജ്ജ് ) മുഹമ്മദ് ശാഫി ഖുറൈശിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം മുഹമ്മദ് ഫൈസലിനെ നേരിൽ കണ്ട് പിന്തുണ അറിയിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സി പി ഐയുമായി ഈ വിഷയം കൂടിയാലോചിച്ചിരുന്നില്ല. സി പി ഐ നേതൃത്വത്തിന് ഇതിൽ അതൃപ്തി ഉള്ളതായാണ് സൂചന. മുഹമ്മദ് ഫൈസൽ പിന്നീട് സി പി ഐ നേതാക്കളെ പിന്തുണ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. പാർട്ടിയുടെ സംസ്ഥാന മീറ്റിംഗ് കഴിഞ്ഞ ശേഷം ബുധനാഴ്ചക്കുള്ളിലായി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാം എന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ