ദ്വീപിൽ നിന്നും ആദ്യ ആക്ഷൻ ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക്
കടമത്ത്- ലക്ഷദ്വീപിൽ നിന്നുമുള്ള ആദ്യ ആക്ഷൻ ഹ്രസ്വ ചിത്രം ' ലോ ആന്‍ഡ് ഓര്‍ഡര്‍' നവംബർ 27 ന് കടമത്തില്‍ നിന്നുള്ള മിഡില്‍ ഐലന്റ് പുറത്തിറക്കുന്നു. ദ്വീപിൽ നിന്നുമുള്ള മുപ്പതോളം പുതിയ താരങ്ങൾ മുഖം കാണിക്കുന്നു എന്നതാണ് ശ്രദ്ധേയം. ദ്വീപിലെ മള്‍ട്ടീമീഡിയാ പരിമിതികളെ മറികടന്ന് കൊണ്ടാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഇത് വീപ്കാർക്ക് പുതിയ ഒരു അനുഭവമായിരിക്കുമെന്ന് സംവീധായകന്‍ ഉറപ്പ് പറയുന്നു. 100% എന്‍റ്റര്‍ടൈന്‍മെന്റ് ഉറപ്പ് തരുമെന്നും അദ്ദേഹം പറഞ്ഞു. BLACK MIND ഹ്രസ്വ ചിത്രം ഒരുക്കിയ നസീമുദ്ധീൻ കവരത്തിയാണ് സംവിധായകന്‍, മോസയിലേ കുതിര മീൻ, അനാർക്കലി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച യാസർ ആണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. സഫിയുള്ള, സാലി, സ്വാദിഖ് എന്നിവരുടെ ക്യാമറ കണ്ണുകളാൽ ഒപ്പിയെടുത്ത ചിത്രത്തിന്റെ ചിത്രസംയോജനം സഫിയുള്ള കടമത്ത് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു
- അമിനിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
- കൽപ്പേനിയിൽ ലോക തണ്ണീർത്തട ദിനം ആചരിച്ചു; സജീവ സാന്നിധ്യമായി കൂമേൽ ബ്രദേഴ്സ്
- വർക്ക് അറ്റ് കിൽത്താൻ ; മാതൃകയായി യൂത്ത് കോൺഗ്രസിന്റെ തൊഴിൽ പദ്ധതി
- ഫാനിൽ തട്ടി പരിക്കു പറ്റിയ പ്രാവിന് രക്ഷകരായി ജീവനക്കാർ