DweepDiary.com | ABOUT US | Saturday, 18 May 2024

നഷീദ യാസ്മിന് മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം

In main news BY Web desk On 04 May 2024

കവരത്തി: കവരത്തി സ്വദേശി നഷീദ യാസ്മിന് അമേരിക്കയിലെ മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറെസ്റ്ററി റിസോഴ്സിൽ ബിരുദാനന്ദര ബിരുദം. ഫോറെസ്റ്ററി റിസോഴ്സിൽ ബിരുദാനന്ദര ബിരുദം നേടുന്ന ആദ്യ ലക്ഷദ്വീപുകാരിയാണ് നഷീദ. തൃശ്ശൂരിലെ കാർഷിക സർവ്വകലാശാലയിൽ നിന്ന് ബി എസ് സി ഫോറസ്ട്രി പൂർത്തിയാക്കിയ ശേഷം സ്കോളർഷിപ്പോടെയാണ് അമേരിക്കയിലേക്ക് ബിരുദാനന്തര ബിരുദത്തിന് പോവുന്നത്. നിലവിൽ സൗത്ത് കരോലിനയിലെ ക്ലംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫോറസ്ട്രിയിൽ പി എച്ച് ഡിക്ക് അഡ്മിഷൻ നേടിയിട്ടുമുണ്ട്. നല്ലകോയ - ബുഷ്‌റ ബീഗം ദമ്പതികളുടെ മകളാണ്. മുതിർന്ന കോൺഗ്രസ്സ് നേതാവ് യു സി കെ തങ്ങളുടെ പേരമകൾ കൂടിയാണ് നഷീദ. അമേരിക്കയിലെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് നഷീദ .

SHARE YOUR FEEDBACK

RECENT IN THIS CATEGORY