DweepDiary.com | ABOUT US | Saturday, 18 May 2024

ആന്ത്രോത്ത് ഗേൾസ് സീനിയർ സെക്കൻ്ററി സ്കൂൾ ഇനി മുതൽ സീനിയർ ബേസിക് സ്കൂൾ ; ആൺകുട്ടികൾക്കും അഡ്മിഷൻ നൽകും

In job and education BY Web desk On 04 May 2024

ആന്ത്രോത്ത് : ആന്ത്രോത്തിലെ ഗേൾസ് സീനിയർ സെക്കൻ്ററി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് കാര്യമായ ക്രമീകരണത്തിനൊരുങ്ങുന്നു. നിലവിൽ ഗേൾസ് സ്കൂളായി പ്രവർത്തിക്കുന്ന സ്കൂൾ സീനിയർ ബേസിക് സ്കൂളാക്കി മാറ്റാനാണ് തീരുമാനം. ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഡ്മിഷൻ നൽകും. ഒൻപത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് മഹാത്മാ ഗാന്ധി സീനിയർ സെക്കൻ്ററി സ്കൂളിൽ അഡ്മിഷൻ നൽകും. ഈ വരുന്ന അദ്ധ്യയന വർഷം മുതൽ പുതിയ ക്രമീകരണം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ ചെയ്യാൻ ആന്ത്രോത്തിലെ പ്രിൻസിപ്പാൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടർ രാഖേഷ് ദാഹിയ പുറത്തി റക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY