DweepDiary.com | ABOUT US | Friday, 26 April 2024

ബിത്ര ദ്വീപിന്‍റെ പുതിയ ഖാളിയായി മുഹമ്മദ് യാസീന്‍ ഫൈസി ചെത്ലാത് ചുമതലയേറ്റു

In regional BY Admin On 25 July 2015
ചെത്ലാത് (25/07/2015): ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്ര ഖാളി സൈനുല്‍ ആബീദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക് യുവ പണ്ഡിതന്‍ മുഹമ്മദ് യാസീന്‍ ബംഗ്ലാപുര നിയമിതനായി. ഇന്നലെ (24/07/2015) ജുമാ നിസ്കാര അനന്തരം ചെത്ലാത് ഖാളി (ഇകെ വിഭാഗം) അബ്ദുല്‍ റഷീദ് മദനിയുടെ ആഭിമുഖ്യത്തില്‍ പുതിയ ഖാളിയെ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് നിയുക്ത ഖാളിയായിരുന്ന ചെറിയമമ്മാത്തിയോട യൂസഫ് ഹാജി തന്‍റെ സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു. ബിത്ര ജുമാ മസ്ജിദില്‍ വിശ്വാസികള്‍ തക്ബീര്‍ മുഴക്കി പുതിയ ഖാളിയെ സ്വാഗതമേറ്റു. ഇതോടെ ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഖാളി എന്ന പദവിക്കും മുഹമ്മദ് യാസീന്‍ ഫൈസി അര്‍ഹനായി.
രാമപുരം മദ്രസ്സത്തുല്‍ ഇസ്ലാമിയ, പനങ്ങാട് റഹ്മാനിയ ജുമുഅ മസ്ജിദ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം നിലവില്‍ ചെത്ലാത് ദ്വീപ് മുനവിറുല്‍ ഇസ്ലാം മദ്രസ അദ്ധ്യാപകനായി ജോലി നോക്കി വരുകയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY