DweepDiary.com | ABOUT US | Tuesday, 15 October 2024

കപ്പൽ കിട്ടാതെ നേവിയുടെ സഹായം തേടി മിനിക്കോയി മൂപ്പൻമാർ

In regional BY Web desk On 14 February 2024
മിനിക്കോയ് : ചികിത്സാവശ്യാർത്ഥം കേരളത്തിൽ വന്നിട്ട് നാട്ടിലേക്ക് തിരിച്ചു വരാൻ കപ്പൽ കിട്ടാതെ കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന മിനിക്കോയ് ദ്വീപുകാർക്ക് എത്രയും പെട്ടെന്ന് കപ്പൽ ലഭ്യമാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മിനിക്കോയ് ദ്വീപിലെ പതിനൊന്ന് വില്ലേജുകളിലെയും മൂപ്പന്മാർ നേവിക്ക് അപേക്ഷ സമർപ്പിച്ചു. ഫെബ്രുവരി 23 ന് മിനിക്കോയ് ദ്വീപിലേക്ക് ഒരു പ്രോഗ്രാം ഉൾപ്പെടുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ടിക്കറ്റ് കിട്ടാതെ കുടുങ്ങിക്കിടക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ടിക്കറ്റ് കിട്ടാതെ ഇങ്ങനെ കാത്തുനിൽക്കുന്നത് മൂലം ദ്വീപുകാർ നേരിടുന്ന സാമ്പത്തിക പ്രയാസത്തെ കുറിച്ചും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY