DweepDiary.com | ABOUT US | Friday, 26 April 2024

പെര്‍മിറ്റില്ലാതെ ആളെ കടത്തല്‍- ഹെഡ് ലൈറ്റ് കീപ്പര്‍ പിടിയില്‍

In regional BY Admin On 20 November 2014
കില്‍ത്താന്‍(15.11.14):- എന്‍ഡ്രീ പെര്‍മിറ്റില്ലാതെ കില്‍ത്താന്‍ ദ്വീപിലെക്ക് മനുഷ്യക്കടത്ത് നടത്തിയ സൂര്യനാരായണന്‍, എം.വി.ഗംഗാധരന്‍ എന്നിവരെ പോലീസ് പിടികൂടി. ഇന്ന് ഇവിടെ എത്തിയ എം.വി.ഭാരത് സീമ എന്ന കപ്പലില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഇവിടെ ഹെഡ് ലൈറ്റ് കീപ്പറായി ജോലിചെയ്തിരുന്ന സൂര്യനാരായണന് സ്ഥലം മാറ്റം കിട്ടി ഒരുമാസം പിന്നിടുന്നു. ഇയാള്‍ ജോലി ചെയ്ത സമയത്ത് ബന്ധുക്കളെന്ന പേരില്‍ ഒരുപാട് പേരെ ടൂറിസ്റ്റായി കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ നിന്നും അറിയാന്‍ സാധിച്ചത്. മയക്ക് മരുന്ന് വില്‍പനയും രഹസ്യമായി ഉണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പലതവണ ഇയാളെ ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടിട്ടുണ്ട്. കില്‍ത്താന്‍ പോര്‍ട്ട് അസിസ്റ്റന്‍ഡില്‍ നിന്നും അനധികൃതമായി 'ക്ലൈം' സമര്‍പ്പിച്ചതിന് ഇന്നലെ ഇയാളെ പിടിക്കപ്പെട്ടു. ഇവര്‍ രണ്ട് പേരും ലൈറ്റ് ഹൗസ് ജീവനക്കാരാണ്. സബ് ഇന്‍സ്പെക്ടര്‍ ശ്രീ.ഖലീലിന്റെ നേതൃത്വത്തിലാണ് ഇവരെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. എഫ്.ഐ.ആര്‍ രേഖപ്പെടുത്തി ഇവര്‍ക്കെതിരെ മനുഷ്യക്കടത്തിനും മറ്റും കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY