DweepDiary.com | ABOUT US | Saturday, 27 April 2024

ദേശീയ ഹിന്ദി ദിവസ് 2014: വിവിധ പരിപാടികളോടെ ആഘോഷിച്ചു

In regional BY Admin On 14 September 2014
അമിനി(14.09.14):- നെഹ്റു യുവ കേന്ദ്ര കവരത്തിയും അമിനി തെക്കന്‍ തനിമ ആര്‍ട്സ് & സ്പോര്‍ട്സ് റിക്രിയേഷന്‍ ക്ലബ്ബും സംയുക്തമായി ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഹിന്ദി ദേശഭക്തി ഗാനവും ഹിന്ദി ചലചിത്രഗാന മത്സരവും സംഘടിപ്പിച്ചു. SDO ശ്രീ.ടി.കാസിം പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിക്ക് ചെയര്‍പേഴസണ്‍ ശ്രീ.പി.കെ.അബ്ദുസ്സലാം അധ്യ ക്ഷത വഹിച്ചു. രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യാത്തെക്കുറിച്ച് പ്രസംഗികര്‍ സംസാരിച്ചു. ശ്രീ.പി.കെ.പി.ആറ്റക്കോയ, വി.ഡി.പി മെമ്പര്‍, ശ്രീ.മുസ്തഫാ കമാല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി ശ്രീ.കെ.സി.അബ്ദുസ്സലാം സ്വാഗതവും ശ്രീ.ആബിദ് .ബി.സി നന്ദിയും രേഖപ്പെടുത്തി. മത്സരപരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം SDO വിതരണം ചെയ്തു. തുടര്‍ന്ന് ദ്വീപിന്റെ തനത് കലാരൂപമായി ഡോലിപ്പാട്ട് ഹിന്ദി തനിമയോടെ അവതിരിപ്പിച്ചു. ശേഷം അമിനി ഓട്ടോ സ്റ്റാഡിന്റെ ഹിന്ദി നെയിം ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഉത്ഘാടനം ചെയ്തു. പരിപാടി വീക്ഷിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY