ചെത്ത്ലത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അത്യാധുനിക കട്ടിലുകൾ സമ്മാനിച്ച് ഗ്രാമ പഞ്ചായത്ത്
ചെത്ത്ലത്: ചെത്ത്ലത് പഞ്ചായത്തിലെ
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അത്യാധുനിക കട്ടിലുകൾ സമ്മാനിച്ച് ചെത്ത്ലത് വില്ലേജ് ദ്വീപ് പഞ്ചായത്ത്.ദ്വീപിന്റെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവാരമുള്ളതും രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഫൈബർ കോട്ടഡ് പേഷ്യന്റ് കട്ടിലുകൾ സമ്മാനിച്ചത്. പുരുഷൻമാരുടെയും സ്ത്രീകളുടെയും വാർഡുകളിലെ പഴയ കട്ടിലുകൾ മുഴുവൻ മാറ്റികൊണ്ടാണ് പുതിയത് നൽകിയത്.
കഴിഞ്ഞ ദിവസം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ചെയർപേഴ്സൻ റസീന മെഡിക്കൽ ഓഫീസർ ഡോ. ദിൽഷാദിന് ഉപകരണങ്ങൾ ഔദ്യാഗികമായി കൈമാറി. വൈസ് ചെയർപേഴ്സൻ എം.അലി അക്ബർ, ലേഡി മെഡിക്കൽ ഓഫീസർ ഡോ.ഷാഹിദ, പഞ്ചായത്ത് അംഗങ്ങൾ,ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇതേ ആശുപത്രിയിലേക്ക് കഴിഞ്ഞ വർഷം കാർഡിയാക് മോണിറ്റർ,ഐസിയു ഉപകരണങ്ങൾ എന്നിവ ചെത്ത്ലത് ഗ്രാമ പഞ്ചായത്ത് നൽകിയിരുന്നു. പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം സമ്മാനിച്ച ദേശീയ പഞ്ചായത്ത് പുരസ്‌കാര തുക ഉപയോഗിച്ചാണ് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ നൽകിയത്.