സമര വിലക്ക്: മിനിക്കോയ് പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പിരിഞ്ഞുപോകാനുള്ള അപേക്ഷ സമർപ്പിച്ചു
മിനിക്കോയ്: ലക്ഷദ്വീപ് മിനിക്കോയ് പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കോളേജില്‍ നിന്ന് പിരിഞ്ഞ്പോകാനുള്ള അപേക്ഷനല്‍കി. വിദ്യാര്‍ഥി സമരത്തിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികളുടെ നീക്കം. മതിയായ അധ്യാപകരെ നിയമിക്കുക, ക്ലാസ്സ്, ലാബ്, ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 3ന് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചിരുന്നു.
സമരം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞദിവസം ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിലെ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരള ഹൈക്കോടതി മുന്‍കാല വിധികള്‍ ചൂണ്ടികാട്ടിയാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ കോളേജില്‍ നിന്ന് പിരിഞ്ഞ് പോകാനുള്ള അപേക്ഷ നല്‍കിയത്. നിലവിൽ മുഴുവൻ കുട്ടികളും ക്ലാസ്സുകളിൽ പങ്കെടുക്കാത്തതിനാൽ കോളേജിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു
- അമിനിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
- കൽപ്പേനിയിൽ ലോക തണ്ണീർത്തട ദിനം ആചരിച്ചു; സജീവ സാന്നിധ്യമായി കൂമേൽ ബ്രദേഴ്സ്
- വർക്ക് അറ്റ് കിൽത്താൻ ; മാതൃകയായി യൂത്ത് കോൺഗ്രസിന്റെ തൊഴിൽ പദ്ധതി
- ഫാനിൽ തട്ടി പരിക്കു പറ്റിയ പ്രാവിന് രക്ഷകരായി ജീവനക്കാർ