DweepDiary.com | Friday, 29 May 2020

ലക്ഷദ്വീപില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടു: 121 പേര്‍ നാളെ കൊച്ചിയിലെത്തും

In regional / 09 May 2020
ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായുള്ള യാത്രാകപ്പല്‍ പുറപ്പെട്ടു. 121 യാത്രക്കാരുമായി പുറപ്പെട്ട എം വി അറേബ്യന്‍ സീ എന്ന കപ്പല്‍ നാളെ രാവിലെ ഏഴിന് കൊച്ചിയിലെത്തും.

ലക്ഷദ്വീപിലേക്കുള്ള ആദ്യ യാത്രാക്കപ്പലാണ് ഇന്ന് രാവിലെ അഗത്തി ദീപില്‍ നിന്നും യാത്രതിരിച്ചത്. അഗത്തിയില്‍ നിന്നും കവരത്തി, കല്‍പേനി തുടങ്ങിയ വിവിധ ദ്വീപുകളിലെത്തി യാത്രക്കാരെ കയറ്റി വൈകിട്ടോടെയാണ് കൊച്ചിയിലെക്ക് യാത്ര തിരിക്കുക. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരെയും ആരോഗ്യ പ്രവര്‍ത്തകരേയുമാണ് നാട്ടിലെത്തിക്കുന്നത്.

250 പേര്‍ക്ക് കയറാവുന്ന കപ്പലില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാലാണ് 121 യാത്രക്കാരെ കയറ്റി യാത്ര തിരിച്ചത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ നിന്നും ലക്ഷദ്വീപിലെത്തി കുടുങ്ങിയ ശേഷിക്കുന്നവരെയും കേരളത്തിലെത്തിക്കും.

കടപ്പാട്: മാധ്യമം

SHARE YOUR FEEDBACK

RECENT IN THIS CATEGORY