ബിത്രക്ക് തണലായി ഇന്ത്യന്‍ നേവി
ബിത്ര- അര മാസത്തോളം ഒറ്റപ്പെട്ട് കിടന്ന ബിത്ര ദ്വീപിലെ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളുമായി ഇന്ത്യന്‍ നേവി എത്തി. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ സാധനങ്ങള്‍ ലഭിക്കാതെ തിരിച്ച് പോകാന്‍ തയ്യാറായ കപ്പലിലെ ജീവനക്കാരെ കാര്യങ്ങല്‍ എ.ഓ.മുഹ്സിന്‍ പറഞ്ഞ് മനസ്സിലാക്കി. നടപടി കൈക്കൊള്ളാന്‍ വൈകിയപ്പോള്‍ കവരത്തിയില്‍ ബന്ധപ്പെട്ടവരുമായി ഇടപെട്ടു. അവസാനം കുറേ സാധനങ്ങള്‍ കൂടി ബിത്ര ദ്വീപുകാര്‍ക്ക് നല്‍കാന്‍ നേവി അധികൃതര്‍ തയ്യാറായി. മഹാ ചുഴലിയില്‍ അകപ്പെട്ട് ഒട്ടേറെ ദുരിതത്തിലായിരുന്ന ദ്വീപുകാര്‍ക്ക് ഇത് ഏറെ ആശ്വാസം നല്‍കുന്ന ഒന്നായിരുന്നു.