കപ്പലിൽ ടിക്കറ്റില്ലാതെ കയറിയ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു
ബേപ്പൂര്‍ (03/05/2019): ലക്ഷദ്വീപ് കപ്പലിൽ ടിക്കറ്റ് എടുക്കാതെ കയറിയ മൂന്നുപേർ പിടിയിൽ. ബേപ്പൂർ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് വെള്ളിയാഴ്ച (03/05/2019) വൈകീട്ട് പുറപ്പെടാൻ തയ്യാറായ എം.വി. മിനിക്കോയ് കപ്പലിലാണ് ടിക്കറ്റെടുക്കാതെ ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ മൂന്നുപേർ കയറിയത്. കപ്പൽ അധികൃതരുടെ പരിശോധനയിൽ ആകെ 149 യാത്രക്കാരിൽ മൂന്നുപേർക്ക് ടിക്കറ്റില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ലക്ഷദ്വീപ് പോലീസിന്റെ സഹായത്തോടെ ബേപ്പൂർ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. വൈകീട്ട് അഞ്ചുമണിക്ക് തുറമുഖം വിടേണ്ട കപ്പൽ ഈ കാരണത്താൽ ഒന്നരമണിക്കൂർ കഴിഞ്ഞാണ് യാത്രതിരിച്ചത്.