DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപ് ദിനം - മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

In regional BY Admin On 08 November 2016
കില്‍ത്താന്‍ (06/11/2016): ലക്ഷദ്വീപ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മിനി മാരത്തോണ്‍ മല്‍സരത്തില്‍ സെന്‍ട്രല്‍ ബ്രദര്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ മുഹമ്മദ് സൌദേര്‍ക്കാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 45.44 മിനിറ്റ് കൊണ്ടാണ് 10 കിലോമീറ്റര്‍ കടന്നത്. ഇഹ്സാന്‍ ക്ലബിന്‍റെ ജലീല്‍ ബി‌ടി രണ്ടാം സ്ഥാനവും (52.30 മിനിറ്റ്സ്) മറീന ബോയിസിന്റെ പി‌വി ഖൈബ് മൂന്നാം സ്ഥാനവും (56.35) കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 40000, 25000, 10000 രൂപ സമ്മാനിച്ചു. പരിപാടിയുടെ കാര്‍മികത്വം റീജിയണല്‍ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ‌പി‌ബി അഹ്മദ് കോയ മാസ്റ്ററും ഫ്ലാഗ് ഓഫ് എസ്‌ബി ഡിവിഷ്ണല്‍ ഓഫീസര്‍ എം‌കെ ചെറീയാ കൊയായും നിര്‍വ്വഹിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY