DweepDiary.com | ABOUT US | Saturday, 11 May 2024

പെര്‍മിറ്റില്ലാതെ എത്തിയ പ്രതിയെ പിടിച്ച പോലീസിന് ക്രൂര മര്‍ദ്ദനം

In main news BY Admin On 25 September 2014
കൊച്ചി(25.09.14):-നിയമലങ്കനം നടത്തി അഗത്തിയിലെത്തിയ നിസാമുദ്ധീന്‍ എന്ന മലപ്പുറത്ത്കാരനെ പിടികൂടാനും സ്റ്റേഷനിലെത്തിക്കാനും മുഖ്യ പങ്കു വഹിച്ച IRBN ലെ കോണ്‍സ്റ്റബിളും കല്‍പേനി സ്വദേശിയുമായ സൈദ് മുഹമ്മദ് കോയ ക്ക് ക്രൂര മര്‍ദ്ദനം. എറണാകുളം പാര്‍ക്ക് വ്യൂ ലോഡ്ജില്‍ ഉറങ്ങിക്കിടക്കവേ രാത്രി 12 മണിക്ക് വിളിച്ചുണര്‍ത്തി 4 അംഗ സംഘം അക്രമിക്കുകയായിരുന്നു. ഇതില്‍ നിസാമുദ്ദീനും ഉള്‍പ്പെടുന്നു. ഈ മാസം 5 ആം തിയതി പെര്‍മിറ്റോ ടിക്കറ്റോ ഇല്ലാതെ അഗത്തി ഈസ്റ്റേണ്‍ ജെട്ടിയില്‍ കപ്പലിറങ്ങിയ ഈ' കാമുകന്‍' ന്റെ വാര്‍ത്ത ദ്വീപ് ഡയറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതിയില്‍ നിന്ന് ഫോണ്‍ ഭീഷണി ഉണ്ടായതിനാല്‍ ഇദ്ദഹം ലോഡ്ജ് അധികൃതരോട് ആരേയും തന്റെ മുറിയിലേക്ക് കടത്തിവിടരുതെന്നും പറഞ്ഞിരുന്നു. രാത്രി 12 മണിക്ക് വാതില്‍ മുട്ടി തുറന്ന സൈദ് മുഹമ്മദിനെ 4 അംഗസംഘം മുറിയില്‍ കയറി അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിസ്തയിലാണ്. "പോലീസ് കാരന് സുരക്ഷ ഇല്ലാത്ത ഈ കാലത്ത് സാധരണ ജനങ്ങള്‍ എങ്ങനെ ജീവിക്കാനാണ"- അദ്ദേഹം ദ്വീപ് ഡയറിയോട് പറഞ്ഞു. കേരളാ പോലീസ് പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇദ്ദേഹം അഗത്തിയിലെത്തുന്നത് മുമ്പ് ആന്ത്രോത്തിലും കല്‍പേനിയിലും ഇതുപോലെ എത്തിയിട്ടുള്ളതായി പറയുമ്പോള്‍ സംഭവം ഏറെ ഗൗരവമുള്ളതാവുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY