DweepDiary.com | ABOUT US | Saturday, 27 April 2024

കേന്ദ്ര ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കാര്‍ഷിക ബിരുദമുള്ളവര്‍ക്ക് അവസരം

In job and education BY Admin On 30 August 2014
തിരുവനന്തപുരത്തുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (CTCRI) ടെക്‍നികള്‍ അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള രണ്ടോഴിവുകള്‍ നികത്തുന്നു. നിയമനം സ്ഥിരമായിരിക്കും.


യോഗ്യത:-
(i) അഗ്രികള്‍ച്ചറല്‍ അല്ലെങ്കില്‍ ഹോള്‍ട്ടികള്‍ച്ചറല്‍ ബിരുദം. അല്ലെങ്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും ബിരുദം. (ii) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലും അനലറ്റിക്കല്‍ മേത്തടോളജിയിലുമുള്ള പ്രവര്‍ത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്. (iii) 18-30 വയസുവരെ ജനറല്‍ വിഭാഗത്തിനും സംവരണ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ ചട്ടങ്ങള്‍ പ്രകാരവും പ്രായത്തില്‍ ഇളവുണ്ടായിരിക്കും. (iv) അപേക്ഷാ ഫീസ് 200 രൂപ ICAR UNIT- CTCRI Thiruvanathapuram എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി‌ഡി എടുക്കണം. SC/ST/ വനിതകള്‍/ അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.ctcri.org എന്ന വെബ്സൈറ്റില്‍ നല്‍കിയ മാതൃകയില്‍ പൂരിപ്പിച്ച് The Director, CTCRI, Sreekaryam PO, Thiruvananthapuram-695 017 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. കവറിന് പുറത്തു "APPLICATION FOR THE POST OF TECHNICAL ASSISTANT" എന്ന്‍ രേഖപ്പെടുത്തണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 6.

SHARE YOUR FEEDBACK

RECENT IN THIS CATEGORY