DweepDiary.com | ABOUT US | Saturday, 27 April 2024

മലികു ആധിപത്യം സ്ഥാപിച്ചു, അഗത്തിക്ക് നിരാശ, +2 ഫലം: ലക്ഷദ്വീപില്‍ 68.7% വിജയം

In job and education BY Admin On 10 May 2018
തിരുവന്തപുരം/ കവരത്തി: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. ആകെ 83.8% വിജയശതമാനം രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരും കുറവ് പത്തനംതിട്ടയിലുമാ​ണ്.

ലക്ഷദ്വീപില്‍ ആകെ 958 പേര്‍ പരീക്ഷ എഴുതിയതില്‍ 658 പേര്‍ വിജയിച്ചു. ആകെ 68.7% വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം മിനിക്കോയിയിലും (88.6%) കുറവ് അഗത്തിയിലും (50%) രേഖപ്പെടുത്തി. 6 പേരുടെ ഫലം തട‍ഞ്ഞുവെച്ചിട്ടുണ്ട്. ഇത് പിന്നീട് പുറത്തുവിടും. ഇതനുസരിച്ച് ചിലദ്വീപുകളുടെ ഫലത്തില്‍ ചെറിയ വ്യത്യാസമുണ്ടാവാന്‍ സാധ്യതയുണ്ട്.

തോറ്റവര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും വിജയിച്ചവര്‍ക്ക് എതെങ്കിലും ഒരു വിഷയത്തില്‍ മാര്‍ക്ക് കൂട്ടാനും സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. പരീക്ഷകള്‍ ജൂണ്‍ 5 മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിജയിച്ചവര്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവിധ കോഴസുകള്‍ക്ക് ഉന്നതപഠനത്തിന് അപേക്ഷിക്കാന്‍ തയ്യാറാവുക. അപേക്ഷ ഉടന്‍ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY