DweepDiary.com | Tuesday, 22 January 2019

ലക്ഷദ്വീപുകാരന്റെ ലൈസൻസ്

In editorial / 24 November 2017
(നൗഫൽ കെ പി വി. കല്പേനി )(കത്ത്)
പ്രശ്നങ്ങൾ ദ്വീപു ജനതയ്ക്ക് പുത്തരിയല്ല. ജനനം മുതൽ തന്നെ അവകാശങ്ങൾ സർക്കാരിന്റെ ഔദാര്യമായി പറ്റിക്കഴിയാൻ വിധിക്കപ്പെട്ടവർ. എന്നാൽ നിത്യേന നിയമം അനുസരിക്കാൻ കൂടി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലോ ? അത്തരം ഒരു പ്രശ്നത്തിലേക്കാണ് ഞാനീ ലേഖനത്തിലൂടെ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഗതാഗത നിയമം അനുസരിച്ച് വണ്ടിയോടിക്കുന്നവർ എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ ? ഓർത്തുനോക്കു. എന്നാണ് നിങ്ങൾ ആദ്യമായി ഒരു യന്ത്രവൽക്രത വാഹനം ഓടിച്ചത് ? അതിന് നിങ്ങളുടെ കയ്യിൽ നിയമം അനുശാസിക്കുന്ന ലേർനേഴ്സ് ലൈസൻസ് എങ്കിലും ഉണ്ടായിരുന്നോ? ഇല്ല! എന്നായിരിക്കും ഉത്തരം. അത്, നിയമം അനുസരിക്കാനുള്ള വിമുഖത കൊണ്ടായിരുന്നില്ല. എന്നാൽ, ഇന്ത്യയിലെല്ലായിടത്തും ആഴ്ച്ച തോറും നടത്തി വരുന്ന ലൈസൻസ് ടെസ്റ്റ് പോലും എൻട്രൻസ് ടെസ്റ്റിന് കപ്പല് കയറുന്ന രീതിയിൽ പതിനായിരങ്ങൾ ചെലവിട്ട് കേരളത്തിലേക്കോ കവരത്തിയിലേക്കോ പോകണം. എത്ര പേർക്ക് 18 വയസ്സിന് ശേഷം ഇതിനുള്ള സൗകര്യം ഉണ്ട് എന്ന് നിങ്ങൾക്കെല്ലാവർക്കുമറിയാം. കവരത്തിയിൽ ചെന്നേ ലക്ഷദ്വീപിലെ ആകെയുള്ള RTO മുഖ്യനെ കണ്ട് ലൈസൻസ് എടുക്കാനുള്ള സൗകര്യമുളളൂ. അതിനും ഉണ്ട് കടമ്പകൾ ലേണേഴ്സിനായുള്ള യാത്ര, അതും കൊച്ചിയിലേക്കാണെങ്കിൽ ടിക്കറ്റിനുള്ള മൽപ്പിടിത്തം കവരത്തിയിൽ പരിചയക്കാർ ഉണ്ടെങ്കിൽ തീർച്ചയായും താമസവും ഭക്ഷണവും ഒരു പ്രശ്നമല്ല. അല്ലാത്തവർക്കോ ? അതും കഴിഞ്ഞ് തിരിച്ചും ടെസ്റ്റിനും ഉള്ള യാത്രകൾ വേറെയും. ഇത് നമ്മുടെ നാടിന്റെ പ്രത്യേക ഭൂപ്രകൃതി ന്യൂനതയായി സമാധാനിച്ച് സർക്കാർ നമ്മളിൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്ന അവകാശ ലംഘനമല്ലെ ഇത്? നിയമം അനുസരിക്കാൻ നമ്മളോരോരുത്തരും ഭാധ്യസ്ഥരാണ്, നിയമം അനുസരിച്ച് ജീവിതം നയിക്കൽ നമ്മുടെ അവകാശത്തിൽ പെട്ടതാണ്. ഇതിന് പരിഹാരം കാണാൻ, അല്ലെങ്കിൽ ഇതൊരു പ്രശ്നമായി കാണാൻ തന്നെ നമ്മുടെ ഭരണാധികാരികൾ തയാറല്ല എന്നുള്ളതും തികച്ചും ഘേദകരം തന്നെയാണ്. ഇതിനായി നിയമിക്കപ്പെട്ട ഓഫീസും ഉദ്യോഗസ്ത്ഥനും കവരത്തിയിൽ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വളരെ കുറച്ച് മാത്രമേ മറ്റു ദ്വീപുകളിൽ സന്ദർശനം നടത്താറുള്ളൂ എന്നതും ജനങ്ങളുടെ തെറ്റല്ല ഈ സാഹചര്യം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ ദ്വീപിലും മാസത്തിലൊരിക്കലെങ്കിലും ഇതിനുള്ള സൗകര്യം ഒരുക്കാൻ എന്തൊക്കെ സാങ്കേതിക തകരാറുണ്ടെങ്കിലും ഭരണാധികാരികളും ഉദ്യോഗ സ്തരും ഭാധ്യസ്ഥരാണ്. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇത്തരം സംവിധാനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്, അല്ലാതെ പൊതു ജനങ്ങളുടെ ജീവിതം സാങ്കേതികത പറഞ്ഞ് സങ്കീർണ്ണമാക്കാനല്ലല്ലോ. ( ഉദ്യോഗസ്ഥനായ വ്യക്തിയെക്കുറിച്ചല്ല പകരം പ്രശ്നങ്ങളുണ്ടാക്കുന്ന നിയമസംവിധാനത്തെക്കുറിച്ചാണ് ഞാനെഴുതിയത് ദയവു ചെയ്ത് ഉദ്യോഗസ്ഥനെക്കുറിച്ചാണെന്ന് തെറ്റിദ്ധരിക്കരുത്)

SHARE YOUR FEEDBACK

RECENT IN THIS CATEGORY