DweepDiary.com | ABOUT US | Saturday, 27 April 2024

ദ്വീപിൻ്റെ പ്രാർത്ഥനകൾ വിഫലം: പൂക്കോയക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി - ഇനിയും തിരിഞ്ഞ് നോക്കാതെ ഭരണകൂടം

In death BY Atta koya On 17 June 2021
കടമത്ത്: ടൗട്ടെ ചുഴലി കൊടുങ്കാറ്റിൽ പരിക്കേറ്റ ഏക വ്യക്തി കടമം സ്വദേശി പുകോയ (30) മരണപ്പെട്ടു. മെയ് 14 ന് പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുന്ന ഭാര്യയുടെ അടുത്തേക്ക് ഭക്ഷണവുമായി പോകുമ്പോൾ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. കൊടുങ്കാറ്റ് ഭയന്ന് ആളുകൾ വീടുകളിൽ അഭയം പ്രാപിച്ച സമയത്തതാണ് സംഭവം. റോഡിൽ രണ്ട് മണിക്കൂറോളം രക്തം വാർന്ന് കിടന്ന പൂകോയയെ അത് വഴി വന്ന പോലീസ് പെട്രോൾ സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. മോശം കാലാവസ്ഥ കാരണം പതിനഞ്ചാം തീയതി ഹെലികോപ്ടറിൽ വൻകരയിൽ എത്തിക്കാൻ സാധിച്ചില്ല. പതിനാറിനാണ് കൊച്ചിയിൽ എത്തിക്കാൻ സാധിച്ചത്.

കഴുത്തിനും സൂഷ്മനാ നാഡികൾക്കും പരിക്കേറ്റ അദ്ദേഹത്തിന് ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ ആവശ്യമായിരുന്നു. ഭരണകൂടം തിരിഞ്ഞ് നോക്കാതെയായതോടെ ദ്വീപ് വാസികൾ രംഗത്തിറങ്ങിയാണ് നാലര ലക്ഷം ചെലവ് വരുന്ന അടിയന്തിര ശാസ്ത്ര ക്രിയ നടത്തിയത്. പിന്നീട് ബോധം തിരിച്ച് കിട്ടിയ അദ്ദേഹത്തെ വാർഡിലേക്ക് മാറ്റി. സംസാര ശേഷിയും തിരിച്ച് കിട്ടിയ അദ്ദേഹത്തെ ഈ മാസം അവസാനം ഡിസ്ചാർജ്ജ് ചെയ്യാമെന്നും ഏതെങ്കിലും ആശുപത്രിയിൽ ഫിസിയോ തെറാപ്പി തുടരാമെന്നും ഡോക്ടർ പറഞ്ഞതായി പൂകോയക്ക് വേണ്ടി സഹായത്തിനു നേതൃത്വം നൽകിയ മുഹമ്മദ് ഖാസിം മാഷ് ദ്വീപ് ഡയറിയോടു പറഞ്ഞു.

ഒന്നരയും ഒരു മാസവും പ്രായമായ രണ്ട് പെൺകുട്ടികളെയും നിർദ്ദരായ കുടുംബത്തെയും ബാക്കിയാക്കി പൂക്കോയ മടങ്ങുമ്പോൾ ഇനിയും കണ്ണ് തുറക്കാത്ത ഭരണകൂടവും ശാപമേറ്റ് കിടക്കുന്ന ദ്വീപും മാത്രം മൂക സാക്ഷിയായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY