DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപ് സ്ഥാനാർത്ഥി പത്രിക സൂക്ഷ്മ പരിശോധന നടപടികൾ പൂർത്തിയായി

In Politics BY Web desk On 29 March 2024
ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടപടികൾ പൂർത്തിയായി. ഇതിനോടനുബന്ധിച്ച് കളക്ടർ അർജുൻ മോഹൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളും നിയമവിദഗ്ധരും പങ്കെടുത്തു. നിലവിലെ എംപിയും എൻസിപി ശരത് പവാർ പക്ഷം സ്ഥാനാർത്ഥിയുമായ പി പി മുഹമ്മദ് ഫൈസൽ, കോൺഗ്രസിൻ്റെ അഡ്വക്കറ്റ് ഹംദുള്ളാ സൈദ് എന്നിവർ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി എൻസിപി അജിത്ത് പവാർ പക്ഷത്തെ യൂസഫ് സഖാഫിയം സ്വതന്ത്ര സ്ഥാനാർത്ഥിയായി കൽപ്പേനി ദ്വീപ് സ്വദേശി കെ കോയയും രംഗത്തുണ്ട്. ഏപ്രിൽ 19നാണ് ലക്ഷദ്വീപിൽ വോട്ടെടുപ്പ്.
29,278 പുരുഷന്മാരും 28,506 സ്ത്രീകളും ഉൾപ്പെടെ ആകെ 57,784 വോട്ടർമാരാണ് പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പിന് ലക്ഷദ്വീപിൽ നിന്ന് വോട്ട് രേഖപ്പെടുത്തുക. 5313 പുരുഷന്മാരും 5355 സ്ത്രീകളും ഉൾപ്പെടെ 10668 വോട്ടർമാരുള്ള ആന്ത്രോത്ത് ദ്വീപിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത്. 237 വോട്ടർമാരുള്ള ബിത്ര ദ്വീപിലാണ് ഏറ്റവും കുറവ് വോട്ടർമാർ.
എല്ലാ ദ്വീപുകളിലെയും വോട്ടർമാരുടെ വിവരങ്ങൾ ചുവടെ
Island Polling Booths Male Voters Female Voters Total Voters
Agatti 7 3540 3334 6874
Amini 6 3605 3548 7153
Androth 9 5313 5355 10668
Bitra 1 136 101 237
Chethlat 2 1033 1021 2054
Kavaratti 9 4945 4703 9648
Kadamath 5 2346 2422 4768
Kalpeni 4 1987 2004 3991
Kiltan 4 1967 1822 3789
Minicoy 8 4406 4196 8602

SHARE YOUR FEEDBACK

RECENT IN THIS CATEGORY