DweepDiary.com | ABOUT US | Friday, 26 April 2024

പ്രസംഗത്തിൽ നെഹ്​റുവിനെ അധിക്ഷേപിച്ചു എന്നാരോപണം - ഹംദുള്ള സയീദിനെതിരെ മറുപക്ഷം

In Politics BY Admin On 08 March 2019
ആ​ല​പ്പു​ഴ: തെ​​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​നെ​ക്കു​റി​ച്ച്​ ന​ട​ത്തി​യ പ​രാ​മ​ർ​ശം ല​ക്ഷ​ദ്വീ​പി​ലെ കോ​ൺ​ഗ്ര​സ്​ പാ​ർ​ല​മ​െൻറ്​ സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ്​ ഹം​ദു​ല്ല സെ​യ്​​തി​നെ തി​രി​ഞ്ഞു​കൊ​ത്തു​ന്നു. തി​ങ്ക​ളാ​ഴ്​​ച ക​ട​മ​ത്ത്​ ദ്വീ​പി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ലാ​ണ്​ മു​ൻ എം.​പി​യും നി​ല​വി​ൽ ല​ക്ഷ​ദ്വീ​പി​െ​ല പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യ ഹം​ദു​ല്ല​ക്ക്​ അ​ബ​ദ്ധം പി​ണ​ഞ്ഞ​ത്. ‘‘പ​ണ്ഡി​റ്റ്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ന്ന കാ​ല​ത്ത്​ ഇ​വി​ട​ത്തെ അ​വ​സ്ഥ എ​ന്താ​യി​രു​ന്നു? ക​ഴി​ക്കാ​നു​ള്ള അ​രി​യും ഗോ​ത​മ്പും തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ​ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ആ​ടി​നും പ​ശു​വി​നും കൊ​ടു​ക്കു​ന്ന തീ​റ്റ ന​ൽ​കി​യാ​ണ്​ ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ പോ​റ്റാ​ൻ അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്​’’. -ഹം​ദു​ല്ല സെ​യ്തി​​െൻറ പ്ര​സം​ഗ​ത്തി​െ​ല ഇൗ ​ഭാ​ഗ​മാ​ണ്​ വി​വാ​ദ​മാ​യ​ത്.

സം​ഭ​വം ദ്വീ​പി​ലെ കോ​ൺ​ഗ്ര​സി​ൽ അ​ങ്ക​ലാ​പ്പാ​യി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ല​ക്ഷ​ദ്വീ​പ്​ എം.​പി​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ പി.​എം. സ​യ്യി​ദി​​െൻറ മ​ക​നാ​യ ഹം​ദു​ല്ല 26ാം വ​യ​സ്സി​ൽ 15ാം ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​ണ്. പി​ന്നീ​ട്​ 2014ൽ ​എ​ൻ.​സി.​പി​യി​ലെ പി.​പി. മു​ഹ​മ്മ​ദ്​ ​ൈഫ​സ​ലി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ സം​ഭ​വം. നി​ല​വി​ലെ എം.​പി​യാ​യ മു​ഹ​മ്മ​ദ്​​ ഫൈ​സ​ൽ നേ​ര​േ​ത്ത സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച്​ പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണ്. എ​തി​രാ​ളി​ക​ൾ വി​വാ​ദ​പ്ര​സം​ഗ​ത്തി​​െൻറ ശ​ബ്​​ദ​രേ​ഖ വാ​ട്​​സ്​​ആ​പ്പ്​ സ​ന്ദേ​ശ​മാ​യി പ്ര​ച​രി​പ്പി​ക്കാ​നും തു​ട​ങ്ങി. ട്രോ​ളു​ക​ളും പാ​ര​ഡി​ക്ക​ഥ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കൊ​ഴു​ക്കു​ന്നു. ഹം​ദു​ല്ല​യോ​ട്​ യോ​ജി​പ്പി​ല്ലാ​ത്ത​വ​രും സ്ഥാ​നാ​ർ​ഥി​മോ​ഹി​ക​ളു​മാ​യ ചി​ല​ർ വി​വ​രം പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, നെ​ഹ്​​റു​​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധം ഒ​രി​ക്ക​ലും ഹം​ദു​ല്ല പ്ര​സം​ഗി​ക്കി​ല്ലെ​ന്നും ല​ക്ഷ​ദ്വീ​പി​ലെ വി​ക​സ​നം ചൂ​ണ്ടി​ക്കാ​ട്ടി ത​​െൻറ പി​താ​വി​നെ മ​ഹ​ത്ത്വ​വ​ത്​​ക​രി​ക്കു​ന്ന​തി​നി​െ​ട പി​ണ​ഞ്ഞ നാ​ക്കു​പി​ഴ​യാ​കാ​മെ​ന്നു​മാ​ണ്​ മ​റ്റു​ചി​ല​രു​ടെ ന്യാ​യ​വാ​ദം.

കടപ്പാട്: മാധ്യമം

SHARE YOUR FEEDBACK

RECENT IN THIS CATEGORY