മുഖര്‍ജി കപ്പ് ഫുഡ്ബോള്‍ സെലക്ഷന്‍- അമിനിയും കവരത്തിയും ചാമ്പ്യന്മാര്‍
കല്‍പേനി(15.4.16):- 33 ആമത് ദ്വീപ് തല സുബ്രദോ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന്‍ മത്സരങ്ങള്‍ക്ക് സമാപനം. 14 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ ആന്ത്രോത്തിനെ പരാജയപ്പെടുത്തി അമിനി ചാമ്പ്യരായപ്പോള്‍ 17 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ആന്ത്രോത്തിനെ പരാജയപ്പെടുത്തി കവരത്തി ചാമ്പ്യന്മാരായി. ഡോ.കെ.കെ.മുഹമ്മദ്കോയ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന സമാപന ചടങ്ങില്‍ ശ്രീ. ടി.പി. മുഹമ്മദ്കോയ, എസ്.ഡി.ഓ മുഖ്യാതിഥിതിയായി. ചെര്‍പേഴ്സണ്‍ ശ്രീ.എ.എം.കാസ്മിക്കോയ, ഡി.പി മെമ്പര്‍ ശ്രി.കെ.പി.ചെറിയകോയ, പ്രിന്‍സിപ്പാള്‍ ശ്രീ.പിപി.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. അടുത്തവര്‍ഷം ആന്ത്രോത്തില്‍ വെച്ചായിരിക്കും സെലക്ഷന്‍ നടക്കുക.