ഇൻ്റർ ഐലൻ്റ് അത്‌ലറ്റിക്സ് അടുത്ത മാസം കിൽത്താനിൽ
കിൽത്താൻ : രണ്ടാമത് ഇൻ്റർ ഐലൻ്റ് അത്‌ലറ്റിക്സ് ആൻ്റ് സ്വിമ്മിംഗ് കോംപറ്റീഷൻ സ് അടുത്ത മാസം ആദ്യ വാരം 1 മുതൽ 4 വരെ ദിവസങ്ങളിലായി കിൽത്താനിൽ അരങ്ങേറും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുന്ന സമയമായതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമായിരിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിർദ്ദേശങ്ങളും പാലിച്ചിരിക്കണമെന്ന് ഇതു സംബന്ധിച്ച് സ്പോർട്സ് - യുവജനകാര്യ വകുപ്പ് ഡയറക്ടർ രാഖേഷ് ദാഹിയ അറിയിച്ചു.