ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ്: വോളിബോൾ മത്സരത്തിൽ ആന്ത്രോത്ത് ചാമ്പ്യന്മാർ

അഗത്തി: അഗത്തിയിൽ നടന്ന 12ാമത് അഡ്മിനിസ്ട്രേറ്റർസ് ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ്ൽ വോളിബോൾ മത്സരത്തിൽ ആന്ത്രോത്ത് ചാമ്പ്യൻമാരായി.
കവരത്തിയുമായാണ് ആന്ത്രോത്ത് കൊമ്പുകോർത്തത്. 3-1നാണ് ആന്ത്രോത്ത് വിജയിച്ചത്.
ബെസ്റ്റ് ഓഫ് ഫൈവ് മത്സരത്തിൽ ആദ്യ സെറ്റ് ആന്ത്രോത്ത് നേടിയപ്പോൾ രണ്ടാം സെറ്റിലൂടെ അതിഗംഭീരമായ തിരിച്ചു വരവാണ് ടീം കവരത്തി കാഴ്ചവച്ചത്. എന്നാൽ മൂന്നാം സെറ്റു മുതൽ സർവ്വ ആവേശവും ഊർജ്ജവും ആവാഹിച്ച് ടീം ആന്ത്രോത്ത് തിരിച്ചു വന്നതോടെ കളിയുടെ ഗതി മാറുകയായിരുന്നു. കളിയിലെ മറ്റൊരു ആകർഷണം കാണികളുടെ പങ്കാളിത്തമാണ്.
മത്സരത്തിൽ മുഴുനീളം സ്മാഷുകളുടെ പ്രവാഹമായിരുന്നു. ഇരു ടീമുകളും തലങ്ങും വിലങ്ങും സ്മാഷുകൾ കൊണ്ടുള്ള ആറാട്ടായിരുന്നു. നാലാമത്തെ സെറ്റും ആന്ത്രോത്ത് വിജയിച്ചതോടെ 3-1 ന് ടീം ആന്ത്രോത്ത് ചാമ്പ്യന്മാരായി. ടൂർണമെന്റ്ന്റെ സമാപന ചടങ്ങ് ഇന്ന് വൈകീട്ട് 5മണിക്ക് ശേഷം അഗത്തി മിനി സ്റ്റേഡിയത്തിൽ നടക്കും.ഇതിനോടൊപ്പം നടക്കുന്ന ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ ആതിഥേയരായ അഗത്തി ആന്ത്രോത്തിനെ നേരിടും.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇറ്റലിയിൽ പന്തുതട്ടാൻ മിനിക്കോയ് സ്വദേശി ഹാഷിര്‍ മാണിക്ഫാന്
- ഇരട്ട സ്വർണതിളക്കത്തിൽ മുബസ്സിന: ഹെപ്റ്റാത്തലണിലും മെഡൽ നേട്ടം
- നാഷണല്‍ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ഗോള്‍ഡില്‍ തിളങ്ങി മുബസ്സിന മുഹമ്മദ്
- ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ് സമാപിച്ചു: ആന്ത്രോത്തിന് ഇരട്ടക്കിരീടം
- ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ്: വോളിബോൾ മത്സരത്തിൽ ആന്ത്രോത്ത് ചാമ്പ്യന്മാർ