DweepDiary.com | ABOUT US | Sunday, 08 September 2024

മിനിക്കോയി സ്വദേശി ദോന്താത്തക്ക് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ അഭയം

In regional BY Web desk On 25 May 2024
ആലുവ: ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപ് സ്വദേശിയായ ഡൊംബിബി ഡൊങ്കുന്നുഗെ എന്ന ദോന്താത്ത ഉമ്മക്ക് ഇനി ആലുവയിലെ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ അഭയം. 75 വയസ്സ് പ്രായമുള്ള ഈ ഉമ്മക്ക് മക്കളോ ബന്ധുക്കളോ ആരും തന്നെ ഇല്ല. ഇവരുടെ ഉമ്മയും ഉപ്പയും ഭർത്താവും വർഷങ്ങൾക്കു മുൻപേ മരണപ്പെട്ടു. മിനിക്കോയി ദ്വീപിൽ ഒരു അകന്ന ബന്ധുവിന്റെ കൂടെയായിരുന്നു ഭർത്താവിൻ്റെ മരണശേഷം ഈ ഉമ്മ താമസിച്ചിരുന്നത്.
ഒരു വർഷം മുമ്പ് ഇവർ നടന്നു പോകുന്ന വഴിക്ക് വീണ് പരിക്കേൽക്കുകയും അതിനു ശേഷം പൂർണ്ണമായും കിടപ്പിലാവുകയും ചെയ്തു. തുടർന്ന് ഉമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ ആരും ഇല്ലാത്തതിനെ തുടർന്നും ലക്ഷദ്വീപിൽ അഗതിമന്ദിരങ്ങൾ ഇല്ലാത്തതുകൊണ്ടും സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ അഭയം നൽകുകയും ചെയ്തു. നിലവിൽ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഈ ഉമ്മ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY