DweepDiary.com | ABOUT US | Saturday, 27 July 2024

ലക്ഷദ്വീപുകാരായ പ്രവാസികൾ അജ്മാനിൽ സംഗമിച്ചു

In regional BY Web desk On 12 February 2024
അജ്‌മാൻ: ലക്ഷദ്വീപ് സ്വദേശികളായ പ്രവാസികളുടെ സംഗമം ഇന്നലെ അജ്മാനിൽ സമാപിച്ചു. ഒന്നര ദിവസം നീണ്ടുനിന്ന പരിപാടിയിൽ ഫുട്ബോളും വടംവലിയും കുട്ടികളെയും മുതിർന്നവരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിവിധ മത്സരയിനങ്ങളും അരങ്ങേറി. പ്രവാസ ജീവിതത്തിൽ നാലു പതിറ്റാണ്ട് കഴിഞ്ഞ കുഞ്ഞി സിതിയേയും മൂന്നു പതിറ്റാണ്ട് പിന്നിട്ട പൂകോയയെയും പരിപാടിയിൽ ആദരിച്ചു. ദ്വീപ് പ്രവാസികൾ അനുഭവിക്കുന്ന തൊഴിൽപരമായ ബുദ്ദിമുട്ടുകളെ ക്കുറിച്ചും ഒത്തൊരുമയുടെ പ്രാധാന്യത്തെ ക്കുറിച്ചും ഭാവിയിലേക്ക് വേണ്ട മുൻകരുതലുകളെ കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു. അടുത്തകാലത്ത് പ്രവാസലോകത്ത് എത്തിയ പുതിയ തലമുറക്ക് പരിപാടി നല്ല അനുഭൂതിയും ഉണർവും നൽകി എന്ന് നെസ്റ്റോയുടെ പ്രതിനിധികളായ നിഷാദ് ഖാനും സവാദും അഭിപ്രായപ്പെട്ടു. ഒന്നര ദിവസം നീണ്ടുനിന്ന പരിപാടികൾ ഇന്നലെ വൈകുന്നേരമാണ് സമാപിച്ചത്. പൂകോയ ഹജ്ജുമ്മാട,റഹ്മത്തുള്ള,സാദിക്ക്,സിയ,റിയാസ്,ജാമി,അഫ്‌സൽ,ബീഗം,നൗഫൽ,ബാവ,സജില തുടങ്ങിയവർ നേതൃത്വം നൽകി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY