DweepDiary.com | ABOUT US | Saturday, 27 July 2024

റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു

In regional BY P Faseena On 05 December 2023
ചെത്ത്ലാത്ത്: ചെത്ത്ലാത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് എസ് എസ് എഫ് ചെത്ത്ലാത്ത് യൂണിറ്റ്. യൂണിറ്റ് പ്രസിഡന്റ്‌ സഫറുദ്ധീൻ സഖാഫിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ബി ഡി ഒ ജമാലുദ്ധീന് പരാതി നൽകി. എൻ ഐ ഒ ടി യുടെ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി റോഡിൻ്റെ പല ഭാഗങ്ങളും പൊളിച്ച് മാറ്റിയിരുന്നു. തകർന്ന റോഡ് അധികൃതർ ഇതുവരെയായിട്ടും പുനർനിർമിച്ചിട്ടില്ല. ഇതുമൂലം ചെത്ത്ലാത്തിലെ ജനങ്ങൾ കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെത്ത്ലാത്ത് എസ് എസ് എഫ് യൂണിറ്റ് അംഗങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY