ഡോ. കെ.പി ഹംസക്കോയയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അഗത്തി എന്‍.സി.പി

അഗത്തി: അഗത്തി ദ്വീപിനെക്കുറിച്ച് അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഡോ. കെ.പി ഹംസക്കോയക്കെതിരെ അഗത്തി എന്‍.സി.പി യൂണിറ്റ്. അഗത്തി രാജീവ് ഗാന്ധി സ്‌പെഷ്യലിസ്റ്റ് ആശുപത്രി സൂപ്രണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായിരുന്ന ഹംസക്കോയ കഴിഞ്ഞ ദിവസമാണ് വിവാദ പോസ്റ്റിട്ടത്. തലസ്ഥാന ദ്വീപായ കവരത്തിക്ക് ഏറ്റവും അടുത്തുള്ള ദ്വീപായ അഗത്തിയില്‍ ഒരു ആശുപത്രി ആവശ്യമില്ല. വരുന്ന രോഗികളോട് ആതിഥ്യമരുളുകയും അമിതവില ഈടാക്കുകയും ചെയ്യുന്നവരാണ് അഗത്തിയിലെ ജനങ്ങള്‍. ആശുപത്രി വിപുലീകരിക്കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ ഇവര്‍ തയാറായിട്ടില്ല.
ഇവര്‍ ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നത് പതിവാണ്. വിമാനത്താവളത്തിന്റെ വിപുലീകരണത്തിനും ബംഗാരം ടൂറിസത്തിനും പ്രശ്നങ്ങളുണ്ടുമെന്നാണ് ഹംസക്കോയ പോസ്റ്റില്‍ ആരോപിച്ചത്. കവരത്തിയിലെ ആശുപത്രി ആദ്യം വികസിപ്പിക്കണം. അമിനിയിലെ സിഎച്ച്സിക്കും മിനിക്കോയിയിലെ ആശുപത്രിക്കുമാണ് സ്‌പെഷ്യലിസ്റ്റ് സൗകര്യങ്ങള്‍ ആവശ്യമെന്നുമാണ് ഹംസക്കോയയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്.
ഡോ.ഹംസക്കോയയുടെ പോസ്റ്റ് ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് എന്‍.സി.പി അഗത്തി യൂണിറ്റ് പ്രതികരിച്ചു. അഗത്തി ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ച ഹംസക്കോയയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമ നടപടിയുമായി പോവുമെന്നാണ് എന്‍.സി.പിയുടെ മുന്നറിയിപ്പ്. പോസ്റ്റ് പിന്‍വലിച്ച് അഗത്തിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും എന്‍.സി.പി അഗത്തി യൂണിറ്റ് പുറത്തുവിട്ട വിയോജനക്കുറിപ്പിൽ പറഞ്ഞു.